മഴുര്‍ ബലഭദ്രസ്വാമി ക്ഷേത്രോല്‍സവവും ഭാഗവതസപ്താഹവും ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് 6 വരെ.

മഴൂര്‍: നീണ്ട വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മഴൂര്‍ ധര്‍മ്മികുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രത്തില്‍ ഉല്‍സവാഷോഷവും ശ്രീമദ് ഭാഗവത സപ്താഹവും ഫിബ്രവരി 27 മുതല്‍ മാര്‍ച്ച്-6 വരെ നടക്കും.

പെരികമന ശ്രീകാന്ത് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.

27 ന് വൈകുന്നേരം 4.30 ന് പൂമംഗലം സോമേശ്വരി ക്ഷേത്രത്തില്‍ നിന്ന് യജ്ഞാചാര്യന് സ്വീകരണവും കലവറനിറക്കല്‍ ഘോഷയാത്രയും.

വൈകുന്നേരം 6 ന് സപ്താഹവേദിയില്‍ ദീപം തെളിയിക്കല്‍. ആചാര്യവരണം, ഭാഗവത മാഹാത്മ്യ വര്‍ണന, പ്രഭാഷണം.

28 ന് രാവിലെ 6 മുതല്‍ ഭാഗവത സപ്താഹം തുടങ്ങും.

29 മുതല്‍ മാര്‍ച്ച് 5 വരെ സപ്താഹം തുടരും.

മാര്‍ച്ച് 6 ന് രാവിലെ 10 ന് പുതുക്കുടി ഇല്ലംവക കളഭാഭിഷേകേം. വൈകുന്നേരം 6 ന് സമൂഹാര്‍ച്ചന. രാത്രി എട്ടിന് ഗാനമേള.

12 ന് മഴൂര്‍ ബലഭദ്രസ്വാമിക്ഷേത്രത്തില്‍  നിന്നും തൃച്ചംബരത്തേക്ക് എഴുന്നള്ളത്ത്.

മാര്‍ച്ച് 20 ന് രാത്രി 8 ന് ബലഭദ്രസ്വാമിയുടെ തിരിച്ചെഴുന്നള്ളത്ത്.

ഉല്‍സവദിവസങ്ങളില്‍ അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൃച്ചംബരം ക്ഷേത്രം പോലെ തന്നെ പൗരാണികമായ ബലഭദ്രസ്വാമിക്ഷേത്രവും ക്ഷേത്രദര്‍ശനവും തിരക്കില്‍ നിന്നകന്ന്

ഭക്തിതുളുമ്പുന്ന ഗ്രാമീണ കാഴ്ച്ചയായി സര്‍വരുടെയും മനസ് നിറക്കുന്ന ഒരു അനുഭവമായി നിലനില്‍ക്കുകയാണ്.