കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ പാമ്പ് ശല്യം :മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു.

പരിയാരം:പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ അഞ്ചാം നിലയിലെ റൂമില്‍ തുടര്‍ച്ചയായി പാമ്പ് കയറുന്നതിനെതിരെ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. രാഹുലിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു.

തുടര്‍ന്ന് സൂപ്രണ്ടുമായി നടന്ന ചര്‍ച്ചയില്‍ മെഡിക്കല്‍ കോളേജിന് പരിസരത്തുള്ള കാടുകള്‍ വെട്ടി തെളിക്കുകയാണെന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും ഉറപ്പുനല്‍കി.

അരമണിക്കൂര്‍ നീണ്ട ഉപരോധത്തിലും ചര്‍ച്ചയിലും സന്ദീപ് പാണപ്പുഴ, പുത്തന്‍ പുരയില്‍ രാഹുല്‍, അമല്‍ കുട്ട്യാട്ടൂര്‍, സുധീഷ് വെള്ളച്ചാല്‍, അക്ഷയ് പറവൂര്‍, കെ.വി സുരാഗ്, സരീഷ് പുത്തൂര്‍, മിഥുന്‍ കുളപ്പുറം, പ്രജിത് റോഷന്‍, പി.സി. അബുതാഹിര്‍ എന്നിവര്‍ പങ്കെടുത്തു.