ബാലസംഘം കണ്ണൂര്‍ ജില്ലാ സമ്മേളനം ഒക്ടോബര്‍-5, 6 തീയതികളില്‍ കുളപ്പുറത്ത്.
പിലാത്തറ: ബാലസംഘം കണ്ണൂര്‍ ജില്ലാ സമ്മേളനം 5. 6 തീയതികളില്‍ കുളപ്പുറത്ത് നടക്കും.
ഏഴാം സംസ്ഥാനസമ്മേളനം കോഴിക്കോട് വെച്ച് ഈ മാസം 30, 31 തീയതികളില്‍ നടക്കുന്നതിന് മുന്നോടിയായാണ് ജില്ലയിലെ 18 ഏരിയകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികള്‍ അടങ്ങുന്ന സമ്മേളനം നടക്കുന്നത്.
5 ന് രാവിലെ 10 ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം.സ്വരാജ് ഉദ്ഘാടനം ചെയ്യും.
ബാലസംഘം ജില്ലാ പ്രസിഡന്റ് കെ.സൂര്യ അധ്യക്ഷത വഹിക്കും.
വൈകുന്നേരം 7 ന് ചലച്ചിത്രതാരം പി.പി.കുഞ്ഞികൃഷ്ണന്‍ കുട്ടികളുമായി സംവദിക്കും.
ബാലസംഘം സംസ്ഥാന സെക്രട്ടെറി എന്‍.ആദില്‍, കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.എം.രണ്‍ദീഷ്, വൈസ് പ്രസിഡന്റ് ഫിദ പ്രദീപ്, ജോ.കണ്‍വീനര്‍ എം.പ്രകാശന്‍, പ്രവീഷ പ്രമോദ് എന്നിവര്‍ പ്രസംഗിക്കും.
പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് കുളപ്പുറം പ്രദേശത്തെ വീടുകളിലാണ് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ എം.ശ്രീധരന്‍, വി.വിനോദ്,
.വിനോദ്, കെ.സൂര്യ, എം.വി.രാജീവന്‍, വിഷ്ണു ജയന്‍, കെ.വി.ശ്രീനന്ദ, എ.മാധവന്‍ എന്നിവര്‍ പങ്കെടുത്തു.