നടന്‍ കീരിക്കാടന്‍ ജോസ് എന്ന മോഹന്‍രാജ് നിര്യാതനായി
തിരുവനന്തപുരം: നടന്‍ മോഹന്‍രാജ് അന്തരിച്ചു.
സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്.
ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.
കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം.
300 ഓളം സിനിമയില്‍ ചെറുതും വലുതുമാ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമാ-സീരിയല്‍ താരവും കിരീടത്തിന്റെ നിര്‍മാതാവുമായ ദിനേശ് പണിക്കരാനാണ് നടന്റെ മരണവാര്‍ത്ത സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്.
കിരീടം സിനിമയിലെ അതികായകനായ വില്ലന്‍… കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച മോഹന്‍രാജ് ഓര്‍മ്മയായി.
കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രന്‍, സ്റ്റാലിന്‍ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹന്‍രാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി.
ഇന്ന് മൂന്ന് മണിയോടെ കഠിനംകുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു.
നാളെയാണ് സംസ്‌കാരം എന്നാണ് മോഹന്‍രാജിന്റെ വേര്‍പാട് അറിയിച്ച് ദിനേശ് പണിക്കര്‍ കുറിച്ചത്.