പരിയാരം എന്‍.എസ്.എസ് വേറെ ലെവലാണ്-രക്തദാനക്യാമ്പ് മാതൃകയായി.

പരിയാരം: കെ.കെ.എന്‍. പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കണ്ണൂര്‍ ജില്ലാ ആശുപത്രി രക്തബാങ്കിലക്കാണ് രക്തം ദാനം ചെയ്തത്.

രക്തദാനം ജീവദാനം എന്ന സന്ദേശമുയര്‍ത്തിയാണ് കെ.കെ.എന്‍. പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പില്‍ നിന്ന് ശേഖരിച്ച രക്തം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രക്തബാങ്കില്‍ കൈമാറി.

പരിപാടി പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ ഉദ്ഘാടനം ചെയ്തു.

വി.എച്ച്.എസ്.ഇ. പയ്യന്നൂര്‍ റീജ്യണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഉദയകുമാരി, എസ് എസ് കെ. ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഇ.ആര്‍.അശോകന്‍ മാസ്റ്റര്‍,

എന്‍.എസ്.എസ് ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അശ്വതി, പ്രിന്‍സിപ്പാള്‍ കെ.അനില്‍, എ.എസ്.ഷെമി , ശ്രീജിത്ത് എസ് നായര്‍, ടി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.ഷീന സ്വാഗതവും പി.നാസിഫ നന്ദിയും പറഞ്ഞു.

ജില്ലാ ആശുപത്രിയിലെ ഡോ.ഷഫീദ, പ്രമോദ്കുമാര്‍, രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.