കിലയില്‍ ബിരുദാനന്തര കോഴ്‌സ് ഈ വര്‍ഷം തന്നെ. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ്: എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ സ്വപ്ന പദ്ധതി ഈ വര്‍ഷം തന്നെ ആരംഭിക്കും.
കിലയുടെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരള, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് തളിപ്പറമ്പ് ക്യാമ്പസില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.
എംഎ ഡീസെന്‍ട്രലൈസേഷന്‍ & ലോക്കല്‍ ഗവേര്‍ണന്‍സ്, എംഎ പബ്ലിക്ക് പോളിസി & ഡെവലപ്‌മെന്റ്,
എംഎ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് & ഡെവലപ്പ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് കോഴ്‌സുകള്‍.
എന്‍ട്രന്‍സ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
https: //www.kila.ac.in/cources-offered എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അവസാന തീയതി: 2022 നവംബര്‍ 21 ആണ്.
കോഴ്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കുകയും കെട്ടിട നിര്‍മ്മാണം ഇഴയുകയും ചെയ്തത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഒക്ടോബര്‍ 20ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓണ്‍ലൈന്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട എം.വി.ഗോവിന്ദന്‍ എം.എല്‍.എ അടിയന്തിര ഇടപെടല്‍ നടത്തിയതോടെയാണ് ഈ വര്‍ഷം തന്നെ കോഴ്‌സ് ആരംഭിക്കാനുള്ള വിജ്ഞാപനം ഇറങ്ങിയത്.