10 വയസുകാരിക്ക് പീഡനം ദുഷ്ടനീചന്‍ ഷിബുവിന് ഇരട്ട ജീവപര്യന്തം
തളിപ്പറമ്പ്: പോക്‌സോ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം.
പാടിയോട്ടുചാല്‍ അറുകരയിലെ കൊട്ടുപള്ളിയില്‍ വീട്ടില്‍ കെ.ജി.ഷിബു(40)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗകോടതി ജഡ്ജി സി.മുജീബറഹ്‌മാന്‍ ശിക്ഷിച്ചത്.
രണ്ട് കേസുകളിലായി 25,000 വീതം 50,000 രൂപ പിഴയായും വിധിച്ചിട്ടുണ്ട്.
2014 ജനുവരി ഒന്നിനും അതേ വര്‍ഷം സെപ്തംബറിലും ഒക്ടോബര്‍ 13 നും വീട്ടില്‍ വെച്ചാണ് ആറാംക്ലാസ് വിദ്യാര്‍്ത്ഥിനിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
നവംബര്‍ ഒന്നിനാണ് പ്രതിയെ അന്നത്തെ പെരിങ്ങോം സി.ഐ പി.ബി.സജീവ് അറസ്റ്റ് ചെയ്തത്.
പിന്നീട് സി.ഐ കെ.സുഷീറും കേസന്വേഷിച്ചിരുന്നു.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 10 വയസും എട്ട് മാസവും മാത്രമാണ് പ്രായമെന്നതിനാല്‍
വാഗ്വാദത്തിനിടയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്രകാരം അധിക വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത്
വീണ്ടും ചാര്‍ജ് ഷീറ്റ് വായിച്ചാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.