മാലപൊട്ടിക്കല്‍ സംഘം അറസ്റ്റില്‍

മട്ടന്നൂര്‍: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍.

മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ വൈകുന്നേരം കൊടോളിപ്രം- കരടി പൈപ്പ് ലൈന്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന നായാട്ടുപാറ

ട്യൂഷന്‍ സെന്ററിലെ അധ്യാപിക കെ. രാധയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസ്സിലാണ് ഇവര്‍ അറസ്റ്റിലായത്.

ഇരുചക്ര വാഹനത്തിലെത്തിയ സംഘം റോഡരികില്‍ നിര്‍ത്തിയിട്ട് മാല പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു.

അധ്യാപിക ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് അന്വേഷണസംഘം പ്രതിയെ തിരയുന്നതിനിടെ പൊലീസുകാരന് പാമ്പു കടിയേല്‍ക്കുകയും ചെയ്തിരുന്നു.

പോലീസിന്റെ വ്യാപകമായ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്.

ദിവസങ്ങള്‍ക്കുമുമ്പ് മരുതായിയില്‍ വയോധികയായ പാര്‍വ്വതി അമ്മയുടെ സ്വര്‍ണ്ണമാല ഇരുചക്ര

വാഹനത്തിലെത്തി പൊട്ടിച്ചതും ഈ സംഘമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവരുടെപേരില്‍ കേസുകള്‍ നിലവിലുണ്ട്.

ഇന്നലെ അധ്യാപികയുടെ മാല പൊട്ടിച്ചശേഷം സമാനരീതിയില്‍ മറ്റ് 3 ശ്രമങ്ങളുംപ്രതികള്‍ നടത്തിയിരുന്നു.

സിറില്‍ മുംബൈ അധോലോകസംഘവുമായി ബന്ധമുള്ള വ്യക്തിയാണെന്നും അവിടെ 16 വര്‍ഷം ജയിലിലായിരുന്നുവെന്നും ഇന്‍സ്‌പെക്ടര്‍ എം. കൃഷ്ണന്‍ പറഞ്ഞു.

പിന്നീട് കേരളത്തിലേക്ക് പ്രവര്‍ത്തനമേഖല മാറ്റുകയായിരുന്നു.

ഇതിനിടെ ജയിലില്‍ നിന്നു പരിചയപ്പെട്ട നൗഷാദുമായി ബന്ധം സ്ഥാപിച്ച് ഇരുവരും ഇരുചക്രവാഹനത്തില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കല്‍ പതിവാക്കുകയായിരുന്നു.