എം.എല്‍.എക്ക് വധഭീഷണി-പൂജാരി അറസ്റ്റില്‍
പയ്യന്നൂര്‍: ടി.ഐ മധുസൂതനന്‍ എം.എല്‍.എക്കെതിരെ വധഭീഷണി മുഴക്കിയ ചെറുതാഴം സ്വദേശി കോട്ടയും മുണ്ടക്കയത്ത് അറസ്റ്റിലായി.
ചെറുതാഴം കൊവ്വല്‍ പരത്തി വീട്ടില്‍ വിജേഷ്‌കുമാര്‍(35)നെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്.
പോലീസ് ഒളിവിലെന്ന് പറഞ്ഞ ഇയാള്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു.
എം എല്‍ എ യുടെ ഫോണില്‍ വിളിച്ചായിരുന്നു വധഭീഷണി.
നേരത്തെ പി ജയരാജനെതിരെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.