കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക് പൂജാ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു
പിലാത്തറ: അറത്തില്‍ ഭജനസംഘത്തിന്റെ പ്രഥമ പൂജാകര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പൂജാരിയും ജ്യോതിഷ താന്ത്രികാചാര്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു.
അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അറത്തില്‍ ശ്രീഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മൂത്തേടത്ത് കാരക്കാട് ഗോവിന്ദന്‍ നമ്പൂതിരി പുരസ്‌കാരം കൈമാറി.
കേശവതീരം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരി പൊന്നാട അണിയിച്ചു.
വി.എം.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.
ഒ.കെ.നാരായണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
യോഗക്ഷേമസഭ ഉപസഭ സെക്രട്ടറി കുടല്‍വള്ളി കേശവന്‍ നമ്പൂതിരി, പുഷ്പക ബ്രാഹ്‌മണ സേവാ സംഘം ഓര്‍ഗനൈസര്‍ വി.എം.കേശവന്‍ നമ്പീശന്‍, മാങ്കുളം വിഷ്ണു, കെ.ശങ്കരന്‍ നമ്പൂതിരി, വി.കെ.വിഷ്ണുവര്‍മ്മ, കെ.സുഭദ്ര അന്തര്‍ജ്ജനം, ഭാഗവതാചാര്യന്‍ കുടല്‍മന കേശവന്‍ നമ്പൂതിരി, കെ.ദ്രൗപതി അന്തര്‍ജ്ജനം എന്നിവര്‍ സംസാരിച്ചു.
ശബരിമല ക്ഷേത്രം സഹ ശാന്തി, വൈക്കം മൂത്തേടത്ത് കാവ്, തിരുവനന്തപുരം വെള്ളനാട് ഭഗവതി ക്ഷേത്രം, തിരുപ്പൂര്‍ അയ്യപ്പ ക്ഷേത്രം, നാഗര്‍കോവില്‍ ശുചീന്ദ്രം ക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങളില്‍ പൂജാരിയെന്ന നിലയിലും താന്ത്രികാചാര്യനായും
ആധ്യാത്മിക പൈതൃക വൈദിക കര്‍മ്മാദികളില്‍ മൂന്നര പതിറ്റാണ്ടിലേറെയായി ചെയ്തു വരുന്ന സേവനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കിയത്. ദീപം രംഗവേദി പ്രസിഡന്റ്, യോഗക്ഷേമസഭ, യുവജനസഭ ജില്ലാ ഖജാന്‍ജി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.