അബ്കാരി കേസില്‍ റിമാന്‍ഡിലായ യുവാവ് മരിച്ചു.
പരിയാരം: അബ്കാരി കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് ചികില്‍സയിലിരിക്കെ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു.
പയ്യാവൂര്‍ വഞ്ചിയത്തെ കൊച്ചുവീട്ടില്‍ കോശിയുടെ മകന്‍ ബിനോയ്(47) ആണ് ഇന്നലെ രാത്രി 11 മണിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു.
ബിനോയ് അവിവാഹിതനാണ്.