729 കുപ്പി പുതുച്ചേരി മദ്യവുമായി ചെങ്ങളായി സ്വദേശി അറസ്റ്റില്‍.

കണ്ണൂര്‍:കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വാമി മഠത്തിനു സമീപം വെച്ച് KL 13 E 7083 Satnro GB കാറില്‍ കടത്തി കൊടുത്തു വന്ന

പുതുചേരി സംസ്ഥാനത്തു മാത്രം വില്പനവകാശമുള്ള 729 കുപ്പി മദ്യവുമായി തളിപ്പറമ്പ് താലൂക്കില്‍ ചെങ്ങളായി തുണ്ടത്തില്‍ വീട്ടില്‍ ടി.എം.മാത്യുവിന്റെ മകന്‍ ടി.എം.അഗസ്റ്റിനെ അറസ്റ്റ് ചെയ്തു.

ആഴ്ച്ചകളോളം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

കണ്ണൂര്‍ ടൗണ്‍ ഭാഗത്തു വ്യാപകമായി പുതുച്ചേരി മദ്യം എത്തിക്കുന്ന സംഘത്തിലെ പ്രാധാനിയാണ് അറസ്റ്റിലായ അഗസ്റ്റിന്‍.

പുതുച്ചേരി മദ്യവില്‍പ്പന വ്യാപകമാക്കിയതിനെത്തുടര്‍ന്ന് എക്‌സൈസിന്റെ പരിശോധന കര്‍ശമാക്കിയിരിക്കുകയാണ്.

പ്രവന്റീവ് ഓഫീസര്‍മാരായ സര്‍വ്വജ്ഞന്‍, എന്‍.വി.പ്രവീണ്‍, പ്രിവന്റ്‌റീവ് ഓഫീസര്‍ (ഗ്രേഡ് ) പി.കെ.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.രജിത്ത് കുമാര്‍, എം.സജിത്ത്,

കെ.പി.റോഷി, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ സി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതിയെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ക മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.