പ്ലസ് വണ്‍  വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്.

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍ എം.ടി.എം സ്‌ക്കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിയായ താവക്കര സ്വദേശിയാണ് റാഗിങ്ങിന് ഇരയായത്.

സപ്തംബര്‍ 2 ന് വൈകു്‌നനേരം 4.20 നായിരുന്നു സംഭവം. നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ടൈറ്റ് പാന്റസ് ധരിക്കണമെന്ന് ആവശ്യപ്പെട്ടത് അനുസരിക്കാത്തതിന് കവിളത്ത്അടിച്ചും ബെഞ്ചില്‍ ബലമായി പിടിച്ച് കിടത്തി മര്‍ദ്ദിച്ചും റാഗിംഗ് ചെയ്തുവെന്നാണ് പരാതി. കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു.