മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് 19 ന് ജന്മനാട്ടില്‍ സ്വീകരണം.

പിലാത്തറ: സംസ്ഥാന റജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ജനു 19 വെള്ളിയാഴ്ച്ച ജന്മനാട്ടില്‍ സ്വീകരണം നല്‍കും.

എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 4.30 ന് കണ്ടോന്താറില്‍ ചേരുന്ന സ്വീകരണ സമ്മേളനം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്നണിയുടെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.