നടപടി വേണ്ടത് പ്രസിഡന്റിനെതിരെ- ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ്.
തളിപ്പറമ്പ്: തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമെന്ന എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷയുടെ പ്രസ്താവനയില്‍ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ജനറല്‍ബോഡി യോഗം പ്രതിഷേധിച്ചു.
പന്നിഫാം ഉടമകളും ഹരിതകര്‍മ്മസേനകളും പട്ടിണിയിലാക്കിയ തെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കി ഭക്ഷണം നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന് സര്‍ക്കാര്‍ ഉത്തവുണ്ട്.
അത് നടപ്പിലാക്കാന്‍ ശ്രമിക്കാതെ ഭക്ഷണം നല്‍കുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തില്‍ സംഘടന പ്രതിഷേധിച്ചു.
ഭക്ഷണം ലഭിക്കാത്തതിനാലാണ് തെരുവ് പട്ടികള്‍ അക്രമാസക്തരാവുന്നതെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണമെന്നും ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര ആനിമല്‍ വെല്‍ഫേര്‍ ബോര്‍ഡും തദ്ദേശസ്വയംഭരണ വകുപ്പും നിര്‍ദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്താവനകള്‍ ഇറക്കുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെയാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഭക്ഷണമില്ലാതെ വലയുന്ന പട്ടികള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നത് ബന്ധപ്പെട്ടവര്‍ മറക്കരുതെന്നും സംഘടന അഭ്യര്‍ത്ഥിച്ചു.
തെരുവിലായത് നായകളുടെ കുറ്റമല്ല. തെരുവിലെ നായയെ വീട്ടില്‍ വളര്‍ത്തണം എന്ന് പറയുന്നത് ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ്.
ആദ്യം വേണ്ടത് വളര്‍ത്തു നായകളുടെ ലിസ്റ്റ് തയ്യാറാക്കി അവ എല്ലാ കാലവും വീട്ടില്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.
പ്രായമായതും അസുഖം ബാധിച്ച വയും അക്രമകാരികളുമായ നായകളെ തെരുവുകളില്‍ ഉപേക്ഷിക്കുന്നത് കൊണ്ടാണ് തെരുവുനായ കള്‍ ഉണ്ടാകുന്നത്.
ആദ്യം അവര്‍ക്കെതിരെ നടപടി എടുക്കുക. അതിന് ശേഷം മതി ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടി.
തെരുവുനായകളെ വന്ധ്യംകരിക്കുകയും പേവിഷബാധക്കെതിരെ കുത്തി വെപ്പ് നടത്തേണ്ടതും ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ ഭക്ഷണം കൊടുക്കുന്നവരുടെതല്ല.