ശബരിമല മേല്‍ശാന്തിക്ക് പാലകുളങ്ങര ക്ഷേത്രത്തില്‍ സ്വീകരണം നവംബര്‍-11 ന്
തളിപ്പറമ്പ്: നിയുക്ത ശബരിമല മേല്‍ശാന്തിക്ക് പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും.
11 ന് രാവിലെ ഏഴിനാണ് മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരിക്ക് ക്ഷേത്രത്തിുല്‍ പൂര്‍ണകുഭത്തോടെ സ്വീകരണം
നല്‍കുന്നതെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ പുതുതായി രൂപികരിക്കപ്പെട്ട ഉല്‍സവാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്.
2022-നവംബര്‍-8