വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് പോസ്റ്റ്മാന്‍ കെ.വി.രാമചന്ദ്രന്.
പിലാത്തറ: പിലാത്തറ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് നരീക്കാംവളളി പോസ്റ്റ് ഓഫീസില്‍ 36 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരുന്ന പോസ്റ്റ്മാന്‍ കെ.വി.രാമചന്ദ്രന് സമ്മാനിച്ചു.
മുന്‍ ഡിസ്ട്രിക് ഗവര്‍ണ്ണര്‍ പ്രമോദ് നായനാര്‍ പുരസ്‌കാരം കൈമാറി.
പ്രസിഡന്റ് സി.കെ.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ മാത്രാടന്‍ കുഞ്ഞിക്കണ്ണന്‍, എ.വി.നിത്യ, മാതൃഭൂമി ലേഖകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി, കെ.അരവിന്ദാക്ഷന്‍, പി.വി.സുരേന്ദ്രന്‍, കെ.ചാത്തുക്കുട്ടി നമ്പ്യാര്‍, കെ.രവീന്ദ്രന്‍, സുനില്‍ കൊട്ടാരത്തില്‍, ടി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.