രക്തസാക്ഷികളെ അനുസ്മരിച്ചു-ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു
–തളിപ്പറമ്പ്: യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രക്തസാക്ഷി ദിനാചരണവും പുഷ്പ്പാര്‍ച്ചനയും നടത്തി.
തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കോണ്‍ഗ്രസ് മന്ദിരത്തില്‍ രക്തസാക്ഷികളായ ഷുഹൈബ്, ശരത്‌ലാല്‍, കൃപേഷ് എന്നിവരുടെ രക്തസാക്ഷി ദിനാചരണം നടത്തിയത്.
അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിസാം മയ്യില്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ഇ.ടി.രാജീവന്‍, എം.വി.രവീന്ദ്രന്‍, രജനി രമാനന്ദ്, രാഹുല്‍ ദാമോദരന്‍, കെ.എന്‍.അഷറഫ്,
വി.രാഹുല്‍, എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍ മാസ്റ്റര്‍, കെ.വി.ടി. മുഹമ്മദ് കുഞ്ഞി,
സി.കെ.സായൂജ്, കെ.അനീഷ് കുമാര്‍, ടി.ജനിഷ്, പ്രജീഷ് കോട്ടക്കാനം എന്നിവര്‍ സംസാരിച്ചു. സി.വി.വരുണ്‍ സ്വാഗതവും, അമല്‍ കുറ്റിയാട്ടൂര്‍ നന്ദിയും പറഞ്ഞു.