മരത്തില്‍ കുടുങ്ങിയ മധ്യവയസ്‌ക്കനെ പെരിങ്ങോം അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി
പിലാത്തറ: വലിയ മരത്തില്‍ കുടുങ്ങിയ മധ്യവയസ്‌കനെ പെരിങ്ങോം അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.
എരമം കുറ്റൂര്‍ പഞ്ചായത്ത് വാര്‍ഡ് ഏഴില്‍ വട്യേരയിലെ വി.വി.അബുവാണ് മുറിക്കാന്‍ കയറി മരത്തില്‍ കുടുങ്ങിയത്.
അഗ്‌നിരക്ഷാസേന എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാള്‍ അബുവിനെ മരത്തോട് ചേര്‍ത്തുകെട്ടി നിര്‍ത്തിയ നിലയിലായിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സേനയിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ എ.രാമകൃഷ്ണന്‍ മരത്തില്‍ കയറി മറ്റു ജീവനക്കാരുടെ സഹായത്തോടെ സേഫ്റ്റിനെറ്റില്‍ അബുവിനെ ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അസി.സ്റ്റേഷന്‍ ഓഫീസര്‍ കെതോമസ്, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ വി.വി.ഫ്രാന്‍സിസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ഇ.ടി.സന്തോഷ്‌കുമാര്‍,
ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ പി.കെ.സുനില്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ എം.ജയേഷ് കുമാര്‍, പി.എ.അനൂപ്, കെ.സജീവ്, ഹോംഗാര്‍ഡുമാരായ പി.സി.മാത്യു, നോബിള്‍ ജോസഫ്, കെ.രജീഷ് എന്നിവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.