തല്‍ക്കാലം തല രക്ഷപ്പെടും-മാറ്റിവെക്കാന്‍ ഗതിയില്ലപ്പാ-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ്: അപകടാവസ്ഥയിലായ ബി.എസ്.എന്‍.എല്‍ പില്ലര്‍ ബോക്‌സ് തൂണുകള്‍ സ്ഥാപിച്ച് ബലപ്പെടുത്തി.
പാലകുളങ്ങര റോഡ് ജംഗ്ഷനില്‍ തുരുമ്പിച്ച് വീഴാന്‍ തുങ്ങിനില്‍ക്കുന്ന ഈ പില്ലറിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നല്‍കിയ വാര്‍ത്ത ബി.എസ്.എന്‍.എല്ലിന്റെ ഉന്നതങ്ങളില്‍ വരെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
വാര്‍ത്ത വന്ന ഉടന്‍തന്നെ ചെരിഞ്ഞുനില്‍ക്കുന്ന ബോക്‌സ് കല്ല് വെച്ച് താങ്ങി നിര്‍ത്തിയിരുന്നു.
ഇന്ന് രാവിലെ ഇതിന്റെ വശങ്ങളില്‍ ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് പില്ലര്‍ ഈ തുണുകളില്‍ ഘടിപ്പിച്ച് അപകടസാധ്യത ഒഴിവാക്കിയിട്ടുണ്ട്.
തുരുമ്പിച്ച പില്ലര്‍ കേബിള്‍ കണക്ഷന്‍ ഉള്ളതാണെന്നും, ഇത് മാറ്റി പുതിയത് വെക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ഇന്നത്തെ അവസ്ഥയില്‍ അതിന് സാധിക്കില്ലെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറഞ്ഞു.
ബി.എസ്.എന്‍.എല്‍ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഇന്നത്തെ നടുക്കുന്ന ദയനീയാവസ്ഥക്ക് ഒരു ഉദാഹരണമായി മാറിയിരിക്കയാണ് ഈ തുരുമ്പിച്ച പില്ലര്‍.