കിണര്‍വലയില്‍ കുരുങ്ങിയ അണലിപാമ്പിനെ രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: കിണര്‍വലയില്‍ കുരുങ്ങിയ അണലിപാമ്പിനെ വനംവകുപ്പ് റെസ്‌ക്യൂവര്‍ അനില്‍ തൃച്ചംബരം രക്ഷപ്പെടുത്തി.
ഇന്നലെയാണ് കാക്കാത്തോട് പ്രവര്‍ത്തിക്കുന്ന ജെയിന്‍സ് അക്കാദമിയുടെ കിണറിന് മുകളില്‍ വിരിച്ച വലയില്‍ പാമ്പ് കുടുങ്ങിയത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്.
ഇവര്‍ വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസറെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മലബാര്‍
അവേര്‍നെസ് ആന്റ് റെസക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകനുമായ അനില്‍ സ്ഥലത്തെത്തി വലമുറിച് പാമ്പിനെ രക്ഷപ്പെടുത്തി ആവാസവ്യവസ്ഥയില്‍ വിട്ടയച്ചത്.