ശാസ്ത്രമേളയില്‍ ശ്രദ്ധേയമായി പരിയാരം എന്‍.എസ്.എസിന്റെ ഹെല്‍ത്ത് സ്റ്റാള്‍.
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ ശാസത്രമേള, പയ്യന്നൂര്‍ റീജിയന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എക്‌സ്‌പോ എന്നിവ നടക്കുന്ന തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
കെ.കെ.എന്‍.പി.എം ജി.വി.എച്ച്.എസ.എസിന്റെ നേതൃത്വത്തില്‍ വി.എച്ച്.എസ്.ഇ.എന്‍ എസ് എസ് ഒരുക്കിയ ഹെല്‍ത്ത് സ്റ്റാള്‍ മേള ഉദ്ഘാടനം ചെയ്ത സജീവ് ജോസഫ് എം.എല്‍.എ സന്ദര്‍ശിച്ചു.
പയ്യന്നൂര്‍ റീജിയന്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ഇ.ആര്‍.ഉദയകുമാരി, എന്‍ എസ് എസ് റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ സി.ജയകൃഷ്ണന്‍ എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പ്രഷറും ഷുഗറും കൊളസ്‌ട്രോളും പരിശോധിച്ചു.
വളണ്ടിയര്‍മാരായ ഇ.വി.ദേവിക, ഫാത്തിമത്തുല്‍ ഫിദ, റിദ റഹ്‌മാന്‍, പ്രോഗ്രാം ഓഫീസര്‍ സി.ഷീന, എ.എസ്.ഷെമി എന്നിവര്‍ നേതൃത്വം നല്‍കി.