മേല്‍ശാന്തി യജഞന്‍ നമ്പൂതിരിക്ക് യാത്രയയപ്പ് നല്‍കി

തളിപ്പറമ്പ്: മേല്‍ശാന്തിക്ക് യാത്രയയപ്പ് നല്‍കി.

33 വര്‍ഷം പനങ്ങാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം മേല്‍ ശാന്തിയായി സേവനമനുഷ്ഠിച്ച് വിരമിച്ച യജ്ഞന്‍ നമ്പൂതിരിക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) രാജരാജേശ്വര യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

ഏരിയാ സെക്രട്ടറി പി.ഗോപിനാഥിന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.കരുണാകരന്‍ യോഗം ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വ്വഹിച്ചു.

സുനിത ഉണ്ണികൃഷ്ണന്‍, മുല്ലപ്പള്ളി നാരായണന്‍, പി.വി.നാരായണ മാരാര്‍, ഡി.ജനാര്‍ദ്ദനന്‍, എന്‍.കെ.ഇ. സന്തോഷ്, മനു സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇ.വി.ഉണ്ണികൃഷ്ണ മാരാര്‍ സ്വാഗതവും ഇ.വി.ലളിത നന്ദിയും പറഞ്ഞു.