എസ്.ഐയെ ചീത്തവിളിച്ചതിന് യുവാവിന്റെ പേരില്‍ കേസ്
കണ്ണൂര്‍: എസ്.ഐയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
കാട്ടാമ്പള്ളി എരമംഗലത്ത്വീട്ടില്‍ എച്ച്.എം.ശ്രീഷ്‌കാന്തിന്റെ(48) പേരിലാണ് കേസ്.
ഇന്നലെ വൈകുന്നേരം 3.30ന് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീലും പോലീസ് സംഘവും ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് പള്ളിക്കുന്നില്‍ എത്തിയപ്പോഴാണ് സംഭവം.