സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിങ്ങ്–വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിംങ്ങ്, ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.

റാഗിങ്ങ് സംബന്ധിച്ച് പ്രിന്‍സിപ്പാളിന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്.

ഇത് നാളെ പോലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ഖലീല്‍ ചൊവ്വ പറഞ്ഞു.

അതിനിടെ റാഗിങ്ങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്.

ആഴ്ച്ചകള്‍ക്ക് മുമ്പ് സര്‍സയ്യിദ് കോളേജിലും ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് റാഗിങ്ങിനിയില്‍ പരിക്കേറ്റിരുന്നു.