ശ്രീമന്നാരായണീയ മഹാസഭ സ്വാമി സാധു വിനോദ്ജി ഉദ്ഘാടനം ചെയ്തു-

ആലപ്പുഴ: ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാരായണീയ ദിനത്തോടനുബന്ധിച്ച് ശ്രീമന്നാരായണീയ മഹാസഭ സംഘടിപ്പിച്ചു.

സമ്പൂര്‍ണ്ണ നാരായണീയ പാരായണവും മഹാ സമാദാരണയും പയ്യന്നൂര്‍ അവധൂത ആശ്രമം മഠാധിപതി സ്വാമി സാധു വിനോദ്ജി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് സഞ്ജിത് ശിവനന്ദന്‍ അധ്യക്ഷത വഹിച്ചു. സഭ സംസ്ഥാന ട്രഷറര്‍ ആചാര്യ സി നാഗപ്പന്‍, പ്രൊഫ.അമ്പലപ്പുഴ ഗോപകുമാര്‍, ഡോ.വിഷ്ണു നമ്പൂതിരി,

അരുണ്‍ സുബ്രഹ്മണ്യം, സൂര്യഗായത്രി, ആചാര്യ രതീഷ് ബാബു, മധു കൈനകരി, ഡി.സദാനന്ദന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് സമ്പൂര്‍ണ്ണ നാരായണീയ പാരായണവും നടന്നു. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.