ഹൗസ് സര്‍ജന്‍മാര്‍ പണിമുടക്കി പ്രകടനം നടത്തി-

പരിയാരം:പതിമൂന്ന് ദിവസം പിന്നിടുന്ന പി.ജി.ഡോക്ടേഴ്‌സ് അസോസിയേഷന്റെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കേരളാ ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിധേ പ്രകടനം നടത്തി.

കാമ്പസിനകത്ത് നടന്ന പ്രകടനത്തിന് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മുഹമ്മദ് ഷസ്‌നീം നേതൃത്വം നല്‍കി.

പി.ജി. അസോസിയേഷന്‍ പ്രസിഡന്റ് ഡോ.അഖില, സെക്രട്ടറി ഡോ.എസ്.എസ്.ജ്യോതിഷ് എന്നിവര്‍ പ്രസംഗിച്ചു.