സി.എം.പി പിലാത്തറ ഏരിയാ കമ്മറ്റി ആദരം പരിപാടി സംഘടിപ്പിച്ചു-

പരിയാരം: സി.എം.പി. പിലാത്തറ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരം പരിപാടിയില്‍ വിലവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സി.എം.പി. സംസ്ഥാന കമ്മറ്റി അംഗം സി.എ ജോണ്‍ അധ്യക്ഷത വഹിച്ചു.

സി.എം.പി.ജില്ലാ സെക്രട്ടറി സി.സുനില്‍കുമാര്‍, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എസ്.കെ.പി.സക്കറിയ, അഡ്വ. രാജീവന്‍ കപ്പച്ചേരി, പി.ആനന്ദ്കുമാര്‍, കെ.രാമദാസ്, കെ.വി.ജനാര്‍ദ്ദനന്‍, നന്ദകുമാര്‍ മേലേടം, കെ.വി.കൃഷ്ണപ്രഭ, സീന സുനില്‍, ശിവദാസ് കുഞ്ഞിമംഗലം എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനുവേണ്ടി ആര്‍.എം.ഒ ഡോ.കെ.വി.മനോജ്കുമാര്‍, നന്ദകുമാര്‍, പി.പി.സീത, അഡ്വ.കെ.വി.കൃഷ്ണപ്രഭ, ആഷി പോള്‍, ആന്‍മരിയ ബിജു, ഋഷികേശ് സതീശന്‍, അല്‍ക്ക രാഘവന്‍, എം.മുഹമ്മദ് എന്നിവരെയാണ് ആദരിച്ചത്.