ശ്രീകേശ് നമ്പൂതിരിക്ക് ദാരുണാന്ത്യം.

പയ്യന്നൂര്‍: എടാട്ട് ദേശീയ പാതയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് ലോറിയിടിച്ച് ദാരുണാന്ത്യം.

കൈതപ്രം സ്വദേശി ശ്രീകേശ് നമ്പൂതിരി(32)യാണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം ആറോടെ പയ്യന്നൂരിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്ത് മടങ്ങും വഴിയാണ് അപകടം.

കടവക്കാട് ഗണപതി നമ്പൂതിരിയുടെയും(ദീപ ഹാര്‍ഡ്‌വേയെര്‍സ്, മാതമംഗലം)-നിര്‍മ്മല അന്തര്‍ജനത്തിന്റെയും മകനാണ്.

ഭാര്യ:അമൃത(അദ്ധ്യാപിക)

മകന്‍: ധാര്‍മിക്.

സഹോദരന്‍: ശ്രീനാഥ് നമ്പൂതിരി (ആയുര്‍വ്വേദ ഡോക്ടര്‍, കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രി, ഡല്‍ഹി).