മാച്ചാത്തി തറവാട് കുടുംബസംഗമം കൊട്ടില മാച്ചാത്തി കതിവനൂര്‍വീരന്‍ ക്ഷേത്രത്തില്‍ നടന്നു

തളിപ്പറമ്പ്: മാച്ചാത്തി തറവാട് കുടുംബസംഗമം കൊട്ടില മാച്ചാത്തി കതിവനൂര്‍വീരന്‍ ക്ഷേത്രത്തില്‍ നടന്നു.

പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.

പറമ്പന്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് അംഗം കെ.വി.രാജന്‍, ചപ്പാരപ്പടവ് പഞ്ചായത്തംഗം സി.പത്മനാഭന്‍, ഗിരീഷ് പൂക്കോത്ത്, ശ്രീകണ്ഠന്‍ പാറയില്‍, ദാമോദരന്‍ മാച്ചാത്തി, ആനോത്ത് സുകുമാരന്‍, സി.ഭാസ്‌ക്കരന്‍ വെങ്ങര എന്നിവര്‍ പ്രസംഗിച്ചു.

ട്രസ്റ്റ് സെക്രട്ടെറി കരുണാകരന്‍ മാച്ചാത്തി സ്വാഗതവും ഗോപാലന്‍ മാച്ചാത്തി നന്ദിയും പറഞ്ഞു.

ചടങ്ങില്‍ വെച്ച് ഉന്നത പദവികളിലെത്തിയ കുടുംബാംഗങ്ങളേയും ക്ഷേത്രസ്ഥാനികരേയും മുതിര്‍ന്ന അംഗങ്ങളേയും ആദരിക്കുകയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ  അനുമോദിക്കുകയും ചെയ്തു.