വീടിന് നേരെ കല്ലേറ്- യുവാവിന്റെ പേരില്‍ കേസ്.
പെരിങ്ങോം: വീടിന് നേരെ കല്ലേറ് നടത്തി 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസ്.
വെള്ളോറയിലെ റെനീഷിന്റെ പേരിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ജൂലായ് -15 ന് രാത്രി 8 ന് വെള്ളോറ അരക്കാല്‍പാറയിലെ എളയടത്ത് ചന്ദ്രമതിയുടെ വീടിന് നേരെ കല്ലെറിഞ്ഞ് ആസ്ബസ്റ്റോസ് ഷീറ്റ് തകര്‍ത്തതിനാണ് കേസ്.
റെനീഷ് നിരന്തരമായി വീടിന് നേരെ കല്ലേറ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.