മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം പേരാവൂര്‍ സ്വദേശിയുടെ പേരില്‍ 2 കേസെടുത്തു
പേരാവൂര്‍: സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും യുവാവിന്റെ പേരില്‍ പേരാവൂര്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് കേസ്.
പേരാവൂര്‍ വെള്ളര്‍വള്ളി കുനിത്തലയിലെ പാണയ്ക്കല്‍ വീട്ടില്‍ പി.കെ.സ്മിജിത്തിന്റെ പേരിലാണ് പേരാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ബി.സജീവ് കേസെടുത്തത്.
ജിത്ത് പനക്കല്‍ എന്ന പേരിലുള്ള ഫേസ്ബുക് പേജിലൂടെ ജൂണ്‍-21 ന് സ്മിജിത്ത് കലാപാഹ്വാനം നടത്തിയെന്നതിനാണ് മറ്റൊരുകേസ്.
കണ്ണൂര്‍ റൂറല്‍ സോഷ്യല്‍ മീഡിയാസെല്ലിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.