പിഞ്ചുകുട്ടിയുടെ ജീവനില്ലാത്ത വില തെരുവ്നായ്ക്കള്‍ക്ക് വേണോ-ജോസ് ചെമ്പേരി.
കണ്ണൂര്‍: പിഞ്ചുകുട്ടികളുടെ ജീവന് ഇല്ലാത്ത വില തെരുവ് നായ്ക്കള്‍ക്ക് നല്‍കേണ്ടതുണ്ടോയെന്ന് ജോസ് ചെമ്പേരി.
തെരുവ് നായ്ക്കളുടെ വര്‍ദ്ധിച്ചു വരുന്ന ആക്രമണത്തിന്റെ അവസാനത്തെ ഇരയാണ് മരണപ്പെട്ട പത്തുവയസുകാരന് നിഹാല്‍.
തെരുവ് നായ്ക്കളുടെ കടിയേറ്റ് ദിവസേന 50 ലേറെആളുകളാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്.
ആശുപത്രികളിലാവട്ടെ പ്രതിരോധവാക്സിനുമില്ല.
ഇത്തരം ഒരു സാഹചര്യത്തില്‍ ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകള്‍ ഇത്തരം നായ്ക്കളെ കൈകാര്യം ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
