സുനോജ് അമ്പാടിയായി ഇന്നുമുതല്‍ ഓടിത്തുടങ്ങി.

തളിപ്പറമ്പ്: സുനോജ് അമ്പാടിയായി ഏര്യത്തുനിന്നും ഇന്ന് രാവിലെ മുതല്‍ സര്‍വീസ് ആരംഭിച്ചു.

ഇന്ന് രാവിലെ ഒന്‍പതിന് ഏര്യത്തുനിന്നും ബസ് സര്‍വീസ് പുനരാരംഭിച്ചതായി ബസ് ജീവനക്കാര്‍ പറഞ്ഞു.

ഒരു വര്‍ഷത്തോളമായി ബസ് ഓടാത്തതുകാരണം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസാണ് ആദ്യമായി വാര്‍ത്ത നല്‍കിയത്.

സംഭവം ശ്രദ്ധയില്‍പെട്ട ഏര്യം വാര്‍ഡ് അംഗവും മുസ്ലിംലീഗ് നേതാവുമായ ജംഷീര്‍ ആലക്കാട് ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.

നിരവധി സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങിക്കിടന്ന ബസിന് ഏറെ ദിവസത്തെ കഠിനശ്രമങ്ങള്‍ക്ക് ഒടുവിലാണ് സര്‍വീസ് പുനരാരംഭിക്കാനായത്.

ബസ് സര്‍വീസ് വീണ്ടും ആരംഭിക്കുന്നത് യാത്രചെയ്യാന്‍ മറ്റ് മാര്‍ഗങ്ങല്‍ തേടേണ്ടിവന്ന നാട്ടുകാര്‍ക്ക് ആശ്വാസകരമായിരിക്കയാണ്.

സുനോജ് എന്ന പേര് മാറ്റി ആമ്പാടി എന്ന പുതിയ പേരിലാണ് ബസ് ഓടുന്നത്.