സുനോജ് മടയനെ മാതമംഗലം കൂട്ടായ്മ ആദരിച്ചു.
മാതമംഗലം: പെരുമ്പടവ് കോലാര്‍തൊട്ടി ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ നിന്നും ആചാരപ്പെട്ട സുനോജ് മടയനെ മാതമംഗലം കൂട്ടായ്മ ആദരിച്ചു.
കൂട്ടായ്മയുടെ മെമ്പറും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ മണിഷ് ചാത്തമംഗലത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍
കൂട്ടായ്മ രക്ഷാധികാരി രമേശന്‍ ഹരിത പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങില്‍ കൂട്ടായ്മ മെമ്പര്‍മാരായ പി.ദിപിഷ്, പി.സുനോജ്, ടി.വി.അഭിലാഷ്, കെ.വി.മണിഷ്, ടി.വി.സരിന്‍, സി.വി.അഭിലാഷ്, കെ.പി.അനിഷ്, സി.കെ.സനിഷ്, എം.പി.ജിബി എന്നിവര്‍ പ്രസംഗിച്ചു.