കണ്ണാടിപ്പറമ്പില്‍ വാഹനാപകടം- 2 മരണം

കണ്ണാടിപ്പറമ്പ്:  ആറാം പീടികയില്‍ ഇരുചക്ര വാഹനം വൈദ്യുത തൂണിലിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം. കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടില്‍ വീട്ടില്‍ പി.സി.അജീര്‍ (26), അജീറിന്റെ ബന്ധു നിയാസിന്റെ മകള്‍ റാഫിയ (5) എന്നിവരാണ് മരിച്ചത്. … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ കൊട്ടിലയിലെ ശശില്‍രാജ്(35)മരിച്ചു.

തളിപ്പറമ്പ്: ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്(35)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് കുപ്പ്-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ ജെ.സി.ബിയുമായി കൂട്ടിയിടിച്ചത്. ഇന്ന് … Read More

അഭിലാഷിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം-3 ന്.

തളിപ്പറമ്പ്: ലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ കാഞ്ഞിരങ്ങാട് കേളോത്ത് വീട്ടില്‍ അഭിലാഷിന്റെ(39) സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തില്‍ നടക്കും. 14 ന് രാത്രി ഏഴിന് കാഞ്ഞിരങ്ങാട് ഇദ്ദേഹം ജോലിചെയ്യുന്ന മലബാര്‍ വുഡ് ഇന്‍ഡ്‌സ്ട്രീസിന് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തുനിന്നും … Read More

ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.

തലശേരി: ബസിടിച്ച് വഴിയാത്രക്കാരനായ വയോധികന്‍ മരിച്ചു. തലശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ ഇന്ന് രാവിലെ 8.10 നാണ് സംഭവം. തിരുവങ്ങാട് ഇല്ലത്ത് താഴെ ദ്വാരകയില്‍ എം.ജി ജയരാജാണ് (63) മരണപ്പെട്ടത്. ജൂബിലി റോഡിലെ റോയല്‍ ഗാര്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജന്‍. … Read More

സനല്‍ബാബുവിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും.-മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ.

പിലാത്തറ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രികന്‍ സനല്‍ബാബുവിന്റെ(27) മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ. ഇന്ന് രാവിലെ എട്ടരയോടെയാണ് പിലാത്തറ ബസ്റ്റാന്റിന് സമീപം അപകടം നടന്നത്. മണക്കടവ് സ്വദേശിയായ സനല്‍ബാബു ഹിറ്റാച്ചി എര്‍ത്ത് മൂവറിന്റെ ഓപ്പറേറ്ററാണ്. രാവിലെ പയ്യന്നൂരിലേക്ക് … Read More

തൃച്ചംബരം സ്വദേശി കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം സ്വദേശി കോയമ്പത്തൂരില്‍ വാഹനാപടത്തില്‍ മരിച്ചു. നടക്കേരത്തെ പി.ടി.സുരേഷ് കുമാര്‍ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചായിരുന്നു അന്ത്യം. സി.വി.മാധവവാര്യര്‍-ടി.സാവിത്രി വാര്യസ്യാര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജ. മകന്‍: ശരത്. സഹോദരങ്ങള്‍: ഗോകുല്‍ ചന്ദ്രന്‍(റിട്ട. … Read More

സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു.

തളിപ്പറമ്പ്: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. മന്ന ഫാറൂഖ് നഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തെ കൊടിയില്‍ ഹൗസില്‍ ആമിന(61) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ ഇന്നലെ രാത്രി മരിച്ചത്. 25 ന് രാവിലെ 9.30ന് തളിപ്പറമ്പ്-ഇരിട്ടി … Read More

സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു.

പിലാത്തറ: സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ ഹവീല്‍ദാര്‍ കെ.പി.വി.വൈശാഖ്(35) ആണ്‌ അന്തമാന്‍ നിക്കോബാറില്‍ ഡ്യൂട്ടിക്കിടയില്‍ വാഹനാപകടത്തില്‍ മരിച്ചത്. 172 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സി.വി.അപ്പുക്കുട്ടന്‍-കെ.പി.വി.പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാവന (കൊടക്കാട്). മകള്‍: അര്‍ഹ. സഹോദരി: മൃദുല … Read More

മൂന്നുവയസുകാരന്‍ ലോറിയിടിച്ച് മരിച്ചു.

കുഞ്ഞിമംഗലം: പിതാവിന്റെ കൈപിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നു വയസുകാരന്‍ മിനിലോറിയിച്ച് മരിച്ചു. കുഞ്ഞിമംഗലം കൊയപ്പാറയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബീഹാര്‍ നവേഡ ദൂനിപ്പൂരിലെ രവികാന്ത്കുമാര്‍ ശര്‍മ്മ-പൂനംകുമാരി ദമ്പതികളുടെ ഏക മകനാ മിയാങ്ക് ശര്‍മ്മയാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന … Read More

ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു.

പരിയാരം: ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. തൃക്കരിപ്പൂരില്‍ പഠിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്ന് സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ദേശീയപാതയില്‍ പയ്യന്നൂര്‍ വെള്ളൂര്‍ കൊട്ടണച്ചേരിയിലാണ് അപകടം- സുമാര്‍ 30 വയസ് തോന്നിക്കുന്ന യുവാവ് ഓടിച്ച ബൈക്ക് … Read More