30 വര്‍ഷം മുമ്പ് ലോറിയിടിച്ച് വയനാട് സ്വദേശി മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ ധര്‍മ്മടം പോലീസ് പിടികൂടി.

ധര്‍മ്മടം: ടാങ്കര്‍ ലോറിയിടിച്ച് വയനാട് സ്വദേശി മരിച്ച സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ തമിഴ്‌നാട് സ്വദേശിയെ 30 വര്‍ഷത്തിന് ശേഷം ധര്‍മ്മടം പോലീസ് പിടികൂടി. 1992 ല്‍ ധര്‍മ്മടം ടൗണില്‍ നാഷണല്‍ ഹൈവേയില്‍ വെച്ച് നടന്ന വാഹന അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി പി.സി … Read More

ഭാര്യാപിതാവിന്റെ മോതിരവിരല്‍ വെട്ടിമാറ്റിയ മരുമകന്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: വിവാഹസമയത്ത് നല്‍കിയ മഹര്‍ തിരിച്ചുകൊടുക്കാത്ത വിരോധത്തില്‍ ഭാര്യാപിതാവിന്റെ മോതിരവില്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. വെള്ളാവിലെ തുന്തക്കാച്ചി പുതിയപുരയില്‍ ടി.പി.സലീമിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. 28 ന് വൈകുന്നേരം 5.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സലീമിന്റെ … Read More

പാഞ്ച് കിലോ കഞ്ചാവ്–ബിഹാറുകാരന്‍ എക്‌സൈസ് പിടിയില്‍-

കണ്ണൂര്‍: അഞ്ച് കിലോഗ്രാം കഞ്ചാവ് സഹിതം ബിഹാര്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പിള്ളയാര്‍ കോവിലിന് സമീപത്തെ സംഗമം … Read More

പുഴാതിക്കാരന്‍ നവാസ് കുടുങ്ങി–മെഡിക്കല്‍ കോളേജിലെ സ്ഥിരം മൊബൈല്‍ മോഷ്ടാവ് അറസ്റ്റില്‍-

പരിയാരം: മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച  കേസിലെ  പ്രതി അറസ്റ്റില്‍. കക്കാട് പുഴാതിയിലെ മംഗരതൊടിയില്‍ ഹൗസില്‍ എം.നവാസ്(42)നെയാണ് ഇന്നലെ രാത്രി കണ്ണൂരില്‍ വെച്ച് പരിയാരം എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്. സ്ഥിരം മൊബൈല്‍ മോഷ്ടാവായ പ്രതി … Read More

കരിമ്പത്തെ സിബിയുടെ ജീപ്പ് മോഷ്ടിച്ച പിടികിട്ടാപ്പുള്ളിയായ വാഹന മോഷ്ടാവ് 22 വര്‍ഷത്തിനു ശേഷം പിടിയില്‍

തളിപ്പറമ്പ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാഹനമോഷ്ടാവിനെ 22 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. കര്‍ണാടക മടിക്കേരിയിലെ പുഷ്പാകരന്‍(45)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍ എന്നിവര്‍ ചേര്‍ന്ന് ഇരിട്ടിയില്‍ വെച്ച് പിടികൂടിയത്. കരിമ്പം സ്വദേശി വി.കെ.സിബിയുടെ … Read More

14 വര്‍ഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍

പരിയാരം: 40 ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടക്കാതെ വഞ്ചിച്ച പ്രതിയെ 14 വര്‍ഷത്തിന് ശേഷം പിടികൂടി. പെരുമ്പാവൂരിലെ അബ്ദുള്‍ഖാദറിനെയാണ് (68) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 2004 മുതല്‍ പ്രതി പരിയാരത്ത് ഭാവന എന്റര്‍പ്രൈസസ്  എന്ന പേരില്‍ ബിനാമി രജിസ്‌ട്രേഷന്‍ … Read More

മകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അമ്മക്ക് അയച്ച കേസിലെ പ്രതി അറസ്റ്റില്‍.

പരിയാരം: പതിനാലുകാരിയായ മകളുടെ ഫോട്ടോ അശ്ലീലമാക്കി മോര്‍ഫ് ചെയ്ത് അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവിനെ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പരിയാരം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ശ്രീസ്ഥ സ്വദേശി ഇട്ടമ്മല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്‍(28)നെയാണ് പരിയാരം … Read More

കോഴിക്കൂട് തപ്പി, പോലീസ് കൂട്ടിലായി-

പരിയാരം: കോഴിക്കൂട് തേടിയിറങ്ങി, പോലീസ് കൂട്ടില്‍ അകപ്പെട്ടു. ആസാം സ്വദേശിയായ രമര്യൂഷ് (22) നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസിലേല്‍പ്പിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വിളയാംകോട് കുളപ്പുറം മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടില്‍ വെച്ചാണ് മോഷ്ടാവ് പിടിയിലായത്. കൂടെയുണ്ടായിരുന്ന രണ്ടു … Read More

ലീഗുകാര്‍ക്കെതിരെ ആക്രമം-തളിപ്പറമ്പിലും പരിയാരത്തുമായി 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാക്കളെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് നാലുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തളിപ്പറമ്പിലെ പഴയപുരയില്‍ കണ്ടന്‍ പി.കെ.മുഹമ്മദ് ഷബീബ്(22), പരിയാരം ഇരിങ്ങലിലെ മുഹമ്മദ് മുസ്തഫ(22), പരിയാരത്തെ പണിക്കരകത്ത് ഷാജഹാന്‍(22), ഏര്യം പാണപ്പുഴയിലെ കായക്കൂല്‍ ഹൗസില്‍മുഹമ്മദ് ഷഫീഖ്(22), … Read More

പിടികിട്ടാപ്പുള്ളി 28 വര്‍ഷത്തിന് ശേഷം പിടിയില്‍.

തളിപ്പറമ്പ്: വഴിയാത്രക്കാരനെ സൈക്കിളിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി 28 വര്‍ഷത്തിനു ശേഷം പിടിയില്‍. തിരുവനന്തപരും നെയ്യാറ്റിന്‍കര സ്വദേശി ശശി(50) നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍, സി.പി.ഒ അബ്ദുള്‍ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട്ട് വെച്ച് … Read More