എന്‍.സി.ശേഖര്‍ പുരസ്‌ക്കാരം ഡോ.ബി.ഇക്ബാലിന്.

തളിപ്പറമ്പ്: ഈ വര്‍ഷത്തെ എന്‍.സി.ശേഖര്‍ പുരസ്‌ക്കാരം ജനകീയാരോഗ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ബി.ഇഖ്ബാലിന്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍.സി.ശേഖറിന്റെ സ്മരണാര്‍ത്ഥം എന്‍.സി.ശേഖര്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്നതാണ് പുരസ്‌ക്കാരം. 17-ാമത്തെ പുരസ്‌ക്കാരമാണ് ഇന്ന് ബക്കളം എ.കെ.ജി മന്ദിരത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ … Read More

മികച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് പി.രതീശന്‍ ഏറ്റുവാങ്ങി.

തിരുവനന്തപുരം: മികച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കുള്ള 2020 ലെ മുഖ്യമന്ത്രിയുടെ അവാര്‍ഡ് പി.രതീശന്‍ ഏറ്റുവാങ്ങി. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് അന്താരാഷ്ട്ര വനംദിനത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്തുവെച്ച് അവാര്‍ഡ് സമ്മാനിച്ചത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ രതീശന്‍ കാസര്‍ഗോഡ് ഫ്‌ളൈയിംങ്ങ് സ്‌ക്വാഡിലാണ് … Read More

മലയാളഭാഷയുടെ രചനാമികവ് വിവര്‍ത്തനത്തിലൂടെ മാത്രമേ ലോകമറിയുന്നുള്ളൂവെന്നും, ഇതിന് മാറ്റം വരണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: മലയാളത്തില്‍ ലോകനിലവാരത്തിലുള്ള രചനകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും, അത് ചര്‍ച്ചചെയ്യപ്പെടണമെങ്കില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കപ്പെടേണ്ടി വരുന്ന നിലയാണെന്നും ഇതിന് മാറ്റം വരണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ട് ആരംഭിച്ച മാതൃമലയാളം മധുരമലയാളത്തിന്റെ പ്രഥമ അക്ഷരജ്യോതി പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാളിന് … Read More

തളിപ്പറമ്പിന് അഭിമാനമായി വനിതാരത്‌നം പുരസ്‌ക്കാരനിറവില്‍ ഡോ.യു.പി.വി.സുധ

തളിപ്പറമ്പ്:കേരള സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാര നിറവില്‍ ഡോ.യു.പിവി സുധ (49) നാട്ടിനാകെ അഭിമാനമായി മാറി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തൃച്ചംബരം സ്വദേശിനിയാണ് സുധ. ഏഴോം കൊട്ടിലയിലെ അധ്യാപക ദമ്പതിമാരായ എം. വി.ഗോവിന്ദന്‍ യു.പി.വി യശോദ എന്നിവരുടെ മൂന്നുമക്കളില്‍ മൂത്തയാളാണ് ഇവര്‍. കൊട്ടില … Read More

ടി.കെ.കെ.ഫൗണ്ടേഷന്‍ പുരസ്‌കാരം സി.യൂസഫ് ഹാജിക്ക്–സമര്‍പ്പണം ഏഴിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും-

മാധവന്‍ പാക്കം(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ്-കാഞ്ഞങ്ങാട്) കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ.നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 15-ാമത് പുരസ്‌കാരം വ്യാപാരി നേതാവും കര്‍ഷക പ്രമുഖനുമായ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ്ഹാജിക്ക് … Read More

കെ.സി.സോമന്‍ നമ്പ്യാര്‍ക്ക് പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്‌കാരം

പരിയാരം: പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമം ഏര്‍പ്പെടുത്തിയ പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്‌കാരം രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക നേതൃനിര പ്രവര്‍ത്തകനും സംരംഭകനുമായ കെ.സി.സോമന്‍ നമ്പ്യാര്‍ക്ക്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ നിര്‍മ്മിച്ച് സത്യസന്ധതയുടെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന തലശ്ശേരി ഒ.വി.റോഡിന്റെ ശില്പി വി.പി … Read More

മുല്ലനേഴി കാവ്യപ്രതിഭാ പുരസ്‌കാരം കെ.വി.മെസ്‌നക്ക്.

തളിപ്പറമ്പ്: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വ്വീസ് സഹകരണ ബേങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരത്തിന് കെ.വി.മെസ്‌ന അര്‍ഹയായി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 31 ന് … Read More