അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം: പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്ന് പൊലീസ്

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നും മരിച്ച യുവാവ് പെട്രോള്‍ കാനുമായി വീടിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അങ്കമാലി പൊലീസ് പറഞ്ഞു. … Read More

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട്-ഒമ്പത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്നിശമന സേനയെത്തി തീ … Read More

കൊച്ചുവേളിയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ വന്‍ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് തീപിടിത്തമുണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 12 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ … Read More

വീടിന് തീപിടിച്ചു-ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു.

  കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥന്‍ ബിനീഷ് കുര്യന്‍, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ ഇവര്‍ … Read More

വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിന് തീപിടിച്ചു, തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.

തളിപ്പറമ്പ്: ഗ്രീന്‍ എര്‍ത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപ്പിടിച്ചു. ധര്‍മ്മശാല ആന്തൂര്‍ വ്യവസായ മേഖലയിലെ കോഴിക്കോട് സ്വദേശി മുഹമ്മദ് അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌വേണ്ടി ശേഖരിച്ച വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. വിവരമറിഞ്ഞ ഉടന്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ … Read More

ക്ഷേത്രം വളപ്പിലെ മരങ്ങള്‍ക്ക് തീവെച്ച 2-പേര്‍ക്കെതിരെ പോലീസ് കേസ്.

കരിവെള്ളൂര്‍: കാവിനകത്തെ മരങ്ങള്‍ക്ക് തീവെച്ച രണ്ടുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പലിയേരിയിലെ പി.വി.കൃഷ്ണന്‍, മോഹനന്‍ എന്നിവരുടെ പേരിലാണ് കേസ്. പലിയേരി മൂകാംബിക ക്ഷേത്രത്തോടനുബന്ധിച്ച കാവിലെ രണ്ട് മരങ്ങള്‍ക്കാണ് ഇവര്‍ തീവെച്ചത്. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വിവരമറിഞ്ഞ് തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും … Read More

പരസ്യമായി പ്ലാസ്റ്റിക്ക് കത്തിക്കല്‍-നടപടി എടുത്തില്ലെന്ന് ആക്ഷേപം

തളിപ്പറമ്പ്: പരസ്യമായി പ്ലാസ്റ്റിക്മാലിന്യങ്ങള്‍ കത്തിക്കുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടായി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ഒരു ആരാധനാലയത്തിന്റെ വളപ്പിലാണ് ഇന്ന് രാവിലെ വലിയതോതില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചത്. നഗരസഭാ ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചുവെങ്കിലും പ്ലാസ്റ്റിക്ക് കത്തിക്കല്‍ തുടര്‍ന്നതായി പരാതിയുണ്ട്. പ്ലാസ്റ്റിക്മാലിന്യങ്ങള്‍ ശേഖരിക്കാനായി ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം … Read More

വെടിപൊട്ടിച്ചപ്പോള്‍ തെങ്ങിന്റെ മണ്ടയില്‍ വീണ് തീപിടിച്ചു.

തളിപ്പറമ്പ്: വെടിപൊട്ടിക്കുന്നതിനിടയില്‍ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചു. കല്യാശേരി കെല്‍ട്രോണ്‍ നഗറിലെ തണ്ടേന്‍ രാജീവന്റെ ഉടമസ്ഥതയിലുള്ള വീട്ടുമുറ്റത്തെ തെങ്ങിനാണ് തീപിടിച്ചത്. ഇന്നലെ സന്ധ്യക്ക് 6.55 നായിരുന്നു സംഭവം. ഇവിടെ വാടകക്ക് താമസിക്കുന്നത് നടുവില്‍ സ്വദേശി ജയരാജനും കുടുംബവുമാണ്. റോക്കറ്റ് വെടി പൊട്ടിച്ചപ്പോള്‍ തെങ്ങിന്റെ … Read More

താമരശേരിയില്‍ വന്‍ തീപിടുത്തം: രണ്ടു കടകള്‍ കത്തിനശിച്ചു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു കടകള്‍ കത്തി നശിച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബേക്കറികളാണ് പൂര്‍ണമായും കത്തിനശിച്ചത്. മുക്കത്തു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയിലാണ് തീപിടിത്തം ഉണ്ടായത്. പഴയ ഓടിട്ട … Read More

വീടിനോട് ചേര്‍ന്ന വിറകുപുര കത്തിനശിച്ചു, രണ്ടരലക്ഷം നഷ്ടം.

പെരിങ്ങോം: വീടിനോട് ചേര്‍ന്ന വിറകുപുരക്ക് തീപിടിച്ചു, റബ്ബര്‍ഷീറ്റുകള്‍ ഉള്‍പ്പെടെ കത്തി നശിച്ച് രണ്ടരലക്ഷം രൂപയുടെ നഷ്ടം. പോളിങ്ങോം ഉമയംചാല്‍ ആറാം വാര്‍ഡിലെ തേക്കുംകാട്ടില്‍ ജോസഫ് സെബാസ്റ്റ്യന്റെ വീടിനോട് ചേര്‍ന്ന് വിറകുപുരക്കാണ് ഇന്നലെ വൈകുന്നേരം തീപിടിച്ചത്. എഴുപത് കിലോ റബ്ബര്‍ ഷീറ്റും നിരവധി … Read More