റെയില്‍വെ തീക്കളി തുടരുന്നു-കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ചു. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിന്‍ എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. … Read More

കൂറ്റന്‍ ആല്‍മരത്തിന് തീപിടിച്ചു.

തളിപ്പറമ്പ്: കൂറ്റന്‍ ആല്‍മരം തീ പിടിച്ച് കത്തിനശിച്ചു. പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് … Read More

വൈദ്യുതി കമ്പി ഉരസിയുണ്ടായ തീയില്‍ പത്ത് ഏക്രവയല്‍ പടര്‍ന്ന് കത്തി.

പിലാത്തറ: വൈദ്യുതി കമ്പി ഉരസിയുണ്ടായ തീപിടുത്തത്തില്‍ പത്ത് ഏക്ര വയലിലെ പുല്ലുകള്‍ കത്തി. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ നീണ്ട കൂട്ടായ പരിശ്രമത്തിലാണ് തീയണച്ചത്. അറത്തില്‍ ചെറുപ്പാറ അങ്കണവാടിക്ക് താഴെ മുണ്ടന്‍ വയലില്‍ ശനിയാഴ്ച വൈകുന്നേരം 3.30 നാണ് തീ … Read More

പാചകവാതകം ചോര്‍ന്ന് തീപിടുത്തം

തളിപ്പറമ്പ്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് അതിഥി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടോടെ കാരക്കുണ്ടിലാണ് സംഭവം. തായലെപുരയില്‍ ചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. സിലിണ്ടറില്‍ നിന്നുള്ള പൈപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതില്‍ നിന്നും അടുക്കളയിലെ വാതിലിന് … Read More

ബിവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചു, ലക്ഷങ്ങളുടെ മദ്യശേഖരം കത്തിയെരിഞ്ഞു.-

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിലെ ബിവറേജ് ഔട്ട്‌ലെറ്റിന് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് വെങ്കിട്ടയ്ക്കല്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ വെള്ളരിക്കുണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ … Read More

ഫാനില്‍ നിന്ന് തീപര്‍ന്ന് മുറി കത്തിനശിച്ചു-60,000 നഷ്ടം.

തളിപ്പറമ്പ്: ഫാനില്‍ നിന്ന് തീ പടര്‍ന്നുപിടിച്ചു, മുറിയിലെ ഉപകരണങ്ങല്‍ കത്തിനശിച്ചു. ആലക്കോട് വെള്ളാട്ടെ പൊടിക്കല്‍ വീട്ടില്‍ ഷാജിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് 12.30 നായിരുന്നു സംഭവം. തീപടര്‍ന്ന് സോഫയും എ.സിയുമൊക്കെ കത്തിനശിച്ചു. തളിപ്പറമ്പില്‍ നിന്നും അഗ്നിശമനനിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ … Read More

വെടിയേറ്റ് മരിച്ചു-ആലക്കോട് നെല്ലിപ്പാറ സ്വദേശി സുഡാനില്‍ വെടിയേറ്റ് മരിച്ചു.

ആലക്കോട് :സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി വെടിയേറ്റ് മരിച്ചു. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി … Read More

ബദരിയ്യാനഗറില്‍ റബ്ബര്‍ പുകപ്പരക്ക് തീപിടിച്ചു-ഒന്നരലക്ഷം രൂപയുടെ നഷ്ടം.

തളിപ്പറമ്പ്: ബദരിയ്യാനഗറില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു, 1400 ഷീറ്റുകളും 13 ചാക്ക് ഒട്ടുപാലും ഉള്‍പ്പെടെ കത്തിനശിച്ചു. ഇന്ന് രാവിലെ എട്ടിനാണ് സംഭവം. ബദരിയ്യാനഗറിലെ പള്ളക്കന്‍ ഫാസിലിന്റെ വീടിനോട് ചേര്‍ന്ന ഷെഡിലെ റബ്ബര്‍പുകപ്പുരക്കാണ് തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ … Read More

വ്യാപാരി നേതാവിന്റെ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് കത്തിനശിച്ചു, തീവെച്ചതെന്ന് സൂചന.

തലശ്ശേരി: ടെകസ്‌റ്റൈല്‍ ഷോപ്പ് കത്തിനശളിച്ചു. പൊയിലൂര്‍ ശ്രീനാരയണ മഠത്തിന് സമീപത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊയിലൂര്‍ യൂണിറ്റ് അംഗമായ ഓടക്കായി നാരായണന്റെ ഉടമസ്ഥയിലുള്ള ശ്രീ ഗുരുദേവ ടെക്സ്റ്റ്‌റ്റൈയില്‍സ് ആണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. പതിഷേധ സൂചകമായി പൊയിലൂര്‍ ടൗണില്‍ രാവിലെ … Read More

മാട്ടൂലില്‍ തീക്കളി-തെങ്ങുകള്‍ കത്തി-

മാട്ടൂല്‍: സമൂഹവിരുദ്ധര്‍ മാലിന്യസംഭരണിക്ക് തീവെച്ചു, രണ്ട് തെങ്ങുകള്‍ കത്തിനശിച്ചു. മാട്ടൂല്‍ പഞ്ചായത്ത് സ്ട്രീറ്റ് നമ്പര്‍ നാല്- നൗഷാദിന്റെ ഉടമസ്ഥതയിലുള്ള 405-ാം നമ്പര്‍ വീട്ടുവളപ്പിലെ തെങ്ങുകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് പലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. റോഡരികില്‍ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യസംഭരണിക്കാണ് തീവെച്ചത്. തീ … Read More