സഹകരണ ഹൃദയാലയ ഇനിയില്ല, ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ മാഞ്ഞു-

Report–കരിമ്പം.കെ.പി.രാജീവന്‍- പരിയാരം:  സഹകരണ ഹൃദയാലയ ഇനിയില്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കീഴിലെ കാര്‍ഡിയോളജി വിഭാഗം മാത്രമായി ഇത് മാറി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ നേരത്തെ തന്നെ ഈ മാറ്റം നടന്നിരുന്നുവെങ്കിലും പോയകാലത്തെ പ്രൗഡിയുടെ അടയാളമായി ബാക്കിയുണ്ടായിരുന്ന സഹകരണ ഹൃദയാലയ … Read More

4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അല്‍ഭുത അനുഭവകഥ വായിക്കൂ–

തളിപ്പറമ്പ്: നാലുമാസം നീണ്ട ശ്രദ്ധാപൂര്‍വമായ നിരീക്ഷണത്തിലൂടെ 4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അനുഭവകഥയില്‍ നിന്നാണ് ഷമില്‍ പ്രിയപ്പന്‍ തുടങ്ങിയത്. ഉപയോഗത്തിലിരുന്ന സിഎഫ്എല്ലുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ മാറ്റിയിടുന്നതില്‍ തുടങ്ങിയ പരിശ്രമം. രണ്ട് മുറികളില്‍ സീറോ വാട്ടെന്ന പേരില്‍ ഉപയോഗിച്ചിരുന്ന … Read More

ആസാദി കാ അമൃത് മഹോത്സവ്-ജില്ലാ തല ഉദ്ഘാടനം ജനുവരി 18-ന് പയ്യന്നൂരില്‍; സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ജില്ലാതല ഉദ്ഘാടനം സ്വാതന്ത്ര്യസമര ഭൂമികയായ പയ്യന്നൂരില്‍ ജനുവരി 18-ന് വിവിധ പരിപാടികളോടെ നടത്തും. തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് … Read More

30 ദിവസം ഇനി കളരിപ്പയറ്റ് പരിശീലിക്കാം-

നടുവില്‍: നടുവില്‍ ഗ്രാമ പഞ്ചായത്ത് കായിക വികസന പദ്ധതി 2021-22 ന്റെ ഭാഗമായി കളരിപ്പയറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 10 ന് തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടിന് നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ … Read More

ഇ.സി.മല്ലിക-സത്യ-മല്ലികയായി–നൗഷാദിന് പണവും രേഖകളും തിരിച്ചുകിട്ടി

തളിപ്പറമ്പ്: വീണുകിട്ടിയ പണവും എ.ടി.എം.കാര്‍ഡും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.സി.മല്ലികയ്ക്ക് ഇന്നലെ വൈകുന്നേരമാണ് അമ്മാനപ്പാറയില്‍ റോഡരികില്‍ നിന്നും പേഴ്‌സ് വീണുകിട്ടിയത്. ആറായിരത്തോളം രൂപയും എ.ടി.എം.കാര്‍ഡും ആധാര്‍കാര്‍ഡും മറ്റുമാണ് അതിനകത്തുണ്ടായിരുന്നത്. പേഴ്‌സിലെ വിസിറ്റിങ്ങ് … Read More

മധ്യവയസ്‌കനെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി-

കേളകം: മധ്യവയസ്‌കനെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറളം ഫാമിലെ താമസക്കാരനായ തോന്നിക്കുടി സുധാകരനെയാണ് (51) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെ കേളകം വില്ലേജ് ഓഫീസിനു അടുത്തായി ബാവലി പുഴക്കരയിലെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. സ്ഥലമുടമ തോട്ടത്തില്‍ എത്തിയപ്പോഴാണ് … Read More

ഓട്ടോയിടിച്ച് പരിക്കേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

  പയ്യന്നൂര്‍: ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോ  ഡ്രൈവര്‍  മരിച്ചു. പയ്യന്നൂര്‍ കണ്ടോത്ത് പാട്യത്തെ കെ.വി.സുനീഷ് (40) ആണ് മരിച്ചത്. കഴിഞ്ഞ 6 ന് രാത്രി 9 മണിയോടെ പെരുമ്പ ബൈപ്പാസ് ജംഗ്ഷനിലായിരുന്നു അപകടം. പെരുമ്പയില്‍ ഗുഡ്‌സ് … Read More

യുവാവിന്റെ താടിയെല്ല് അടിച്ച് പൊട്ടിച്ച സംഭവം-പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വാഹനം തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുറ്റിക്കോല്‍ വേന്തില്‍ ഹൗസില്‍ വി.പി.പ്രമോദ് എന്ന ബാബുവിനെയാണ് (40) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം(2021) ഡിസംബര്‍ 26 ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ … Read More

ദുരൂഹസാഹചര്യത്തില്‍ യുവാവ് കിണറ്റില്‍ വീണ നിലയില്‍

തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ വീണ് യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്ക് കാനത്ത് ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം. ഇവിടെയുള്ള പി.സൈനുദ്ദീന്‍ എന്നയാളുടെ വീട്ടുകിണറ്റിലാണ് യുവാവിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.  പോലീസില്‍ വിവരമറിക്കുകയും പോലീസ് അഗ്നിശമനസേനയെ വിളിക്കുകയുമായിരുന്നു. തളിപ്പറമ്പ് ഫയര്‍ ആന്റ് റെസക്യൂ … Read More

പ്രിയ വര്‍ഗീസിന്റെ നിയമനം യു.ജി.സി.മാനദണ്ഡപ്രകാരം

  പ്രത്യേക ലേഖകന്‍ കണ്ണൂര്‍: മുഖ്യമന്ത്രിയുടെ  സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിക്കപ്പെടാന്‍ യു.ജി.സി വ്യവസ്ഥപ്രകാരം യോഗ്യതകളുണ്ടെന്ന് സര്‍വകലാശാലവൃത്തങ്ങള്‍. അസിസ്റ്റന്റ് പ്രഫസര്‍- തത്തുല്യ തസ്തികയില്‍ സര്‍വകലാശാലയിലോ കോളജിലോ എട്ടുവര്‍ഷം അധ്യാപന പരിചയം അല്ലെങ്കില്‍ … Read More