രാത്രികാലനിയന്ത്രണം നാളെ പുലര്‍ച്ചയോടെ അവസാനിപ്പിക്കും-

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ അവസാനിക്കും. ഒമിക്രോണ്‍ വ്യാപനഭീതി കണക്കിലെടുത്താണ് ഡിസംബര്‍ മുപ്പതു മുതല്‍ ജനുവരി രണ്ടുവരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആയിരുന്നു നിയന്ത്രണം. … Read More

പാപ്പിനിശേരിയിലെ പൂത്തേന്‍ കൗസല്യ(82)നിര്യാതയായി.

പാപ്പിനിശേരി: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സീനിയര്‍ സ്റ്റാഫ്(റിസപ്ഷനിസ്റ്റ്) സജീവന്റെ അമ്മ പാപ്പിനിശ്ശേരിയിലെ പൂത്തേന്‍ കൗസല്യ(82) നിര്യാതയായി. മറ്റൊരുമകന്‍-രാജീവന്‍ (കെ എസ് ഇ ബി പാപ്പിനിശേരി). മരുമക്കള്‍: ജാസ്മിന(കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഗൈനക്ക് വിഭാഗം), ഷൈമ (പാപ്പിനിശേരി ഹരിതകര്‍മ്മസേന). മെഡിക്കല്‍ … Read More

പരാതിയോ-മുഖ്യമന്ത്രി വിളിപ്പുറത്ത്

DIAL—–1076 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാനുള്ള 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം. മുഖ്യമന്ത്രിക്കു നല്‍കിയ പരാതികളുടെയും അപേക്ഷകളുടെയും തല്‍സ്ഥിതിയും അറിയാം. പരാതികളില്‍ തീരുമാനമെടുക്കാന്‍ … Read More

എഫ്.എന്‍.പി.ഒ കണ്ണൂര്‍ ഡിവിഷന്‍ സമ്മേളനം നടന്നു

തളിപ്പറമ്പ്: ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് കണ്ണൂര്‍ ഡിവിഷണല്‍ സമ്മേളനം തളിപ്പറമ്പ് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കെ.പി.സി.സി.ജന.സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് കരിപ്പാല്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനവും ആദരസമ്മേളനവും മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ … Read More

നാരായണന്റെ രക്ഷകരായി ഐ ആര്‍ പി സി

കുറ്റിക്കോല്‍: റോഡരികില്‍ കുഴഞ്ഞുവീണ വയോധികന് ഐ.ആര്‍.പി.സി തുണയായി. കുറ്റിക്കോല്‍ വായനശാലക്കു സമീപമാണ് മത്സ്യം വാങ്ങി വരികയായിരുന്ന കുറ്റിക്കോലിലെ വേന്തിയില്‍ നാരായണന്‍ കുഴഞ്ഞുവീണത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. റോഡ് സൈഡില്‍ വീണ നാരായണനെ നാട്ടുകാര്‍ എടുത്ത് വായനശാലയില്‍ കിടത്തി. തുടര്‍ന്ന് ഐ.ആര്‍.പി.സി. ആരോഗ്യ … Read More

അന്‍പതോളം പുതിയ സിനിമകള്‍ എത്തുന്നു-2022 സിനിമാവര്‍ഷമാക്കാന്‍ ഫിയോക്–

കൊച്ചി: കോവിഡ് ലോക്ഡൗണില്‍ പ്രതിസന്ധിയുടെ അങ്ങേയറ്റത്തെത്തിയ മലയാളസിനിമ സാമ്പത്തിക വിജയങ്ങളിലേക്ക് തിരിച്ചുവരുന്നു. തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പാ’ണ് നല്ല കളക്ഷനുമായി തിരിച്ചുവരവില്‍ നിര്‍ണായകമായത്. ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത സിനിമകളും മികച്ച വിജയം നേടിയതോടെ മലയാളസിനിമ വലിയ സാമ്പത്തികാശ്വാസങ്ങളിലേക്ക് … Read More

തളിപ്പറമ്പിന്റെ മാജിക്മാന് ആദരവ്-റഷീദ് ആന്റ് സണ്‍സ് ഷോ ക്ലിക്ഡ്-

തളിപ്പറമ്പ്: മാജിക് രംഗത്ത് നാല്‍പ്പത് വര്‍ഷം പൂര്‍ത്തീകരിച്ച മജീഷ്യന്‍ കെ.അബ്ദുള്‍റഷീദിനെ മ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു ഉപഹാരം നല്‍കി. മാജിക്ക് വേദിയില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന അബ്ദുള്‍റഷീദ് മജീഷ്യന്‍മാരായ നാല് … Read More

ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 4 ന് ആരംഭിക്കും

ഇരിക്കൂര്‍: ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം വിവിധ ആചാര അനുഷ്ഠാനങ്ങളോടെ ജനുവരി 4 ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 6 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമജപം. 11 മണിക്ക് പി.പി. വേദവ്യാസന്‍ നടുവിലിന്റെ ആധ്യാത്മിക പ്രഭാഷണം. വൈകുന്നേരം … Read More

സയ്യിദ്‌നഗറില്‍ തീപിടുത്തം–ഏക്കര്‍കണക്കിന് സ്ഥലത്തേക്ക് തീ പടര്‍ന്നു-

തളിപ്പറമ്പ്: സയ്യിദ്‌നഗറില്‍ വന്‍ തീപിടുത്തം. കെ.എസ്.ഇ.ബി.ഓഫീസിന് പുറകിലെ തരിശായികിടക്കുന്ന സ്ഥലത്താണ് വൈകുന്നേരം നാലോടെ തീ പടര്‍ന്നുപിടിച്ചത്. ഈ ഭാഗത്ത് ഉയരത്തില്‍ വളര്‍ന്ന പുല്ലുകള്‍ക്ക് തീപിടിച്ചതോടെ പ്രദേശം പുകകൊണ്ട് മൂടി. നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. തളിപ്പറമ്പ് അസി.സ്റ്റേഷന്‍ ഓഫീസര്‍ … Read More

ആറായിരത്തോളം എന്‍.ജി.ഒകള്‍ക്ക് വിദേശഫണ്ട് ലൈസന്‍സ് നഷ്ടമായി-

ന്യൂഡല്‍ഹി: ആറായിരത്തോളം എന്‍.ജി.ഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് (FCRA) ശനിയാഴ്ചയോടെ കാലാവധി കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കാനുള്ള അനുമതി നിഷേധിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് … Read More