കൂടുതല്‍ സ്വര്‍ണവും പണവും വേണം–ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് എതിരെ കേസ്.

തളിപ്പറമ്പ്:ഭര്‍ത്താവും ബന്ധുക്കളും കൂടുതല്‍ പണവും സ്വര്‍ണാഭരങ്ങളും ആവശ്യപ്പെട്ടും സൗന്ദര്യംകുറവാണെന്ന് പറഞ്ഞും.  ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു, ഭാര്യയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്. പട്ടുവം മുള്ളൂല്‍ പള്ളിപ്രത്ത് വീട്ടില്‍ പി.സജീവന്‍(54), സഹോദരന്‍ ഷൈജു, ബന്ധുവായ മുകുന്ദന്‍ എന്നിവരുടെ പേരിലാണ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂര്‍ തയ്യില്‍ … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രി മെഡിസെപ്പ്, ട്രൈബല്‍, കാരുണ്യ-മരുന്ന് വിതരണം നിര്‍ത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എല്ലാം കുഴഞ്ഞുമറിയുന്നു, രോഗികള്‍ ദുരിതത്തില്‍. മെഡിസെപ്പ്, ട്രെബല്‍, കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതികളില്‍ മരുന്നുവിതരണം പൂര്‍ണമായി നിലച്ചു. ഈ സ്‌കീമില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ ആശുപത്രിയില്‍ ഇല്ലാത്ത മരുന്നുകള്‍ പുറമെ നിന്ന് വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍. … Read More

പുളിമ്പറമ്പ് തോട്ടറമ്പ ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കെ.എല്‍.ജോണ്‍(76) നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടറമ്പ ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കെ.എല്‍.ജോണ്‍(76) നിര്യാതനായി. ഭാര്യ :പത്രീസ. മക്കള്‍: ജയന്‍, ഷാജു, ജിഷ. മരുമക്കള്‍:മെഴ്‌സി,സുധീര്‍, സംഗീത. സഹോദരങ്ങള്‍-ജോസ്മിന, ബാബു, പരേതനായ പീയൂസ്. സംസ്‌ക്കാര ചടങ്ങ് ഇന്ന്(വെള്ളി)വൈകുന്നേരം 5:30ന് വെള്ളിക്കീല്‍ സെന്റ് തോമസ് ദേവാലയത്തില്‍    

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് മൊബൈല്‍ഫോണ്‍ പിടികൂടി.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 6.30 ന് ഒന്നാം ബ്ലോക്കില്‍ അണ്‍ലോക്ക് പരിശോധന നടത്തവെ 1-ാം നമ്പര്‍ സെല്ലിലെ തടവുകാരനായ ഡി-100/ 25 നമ്പര്‍ തൃശൂര്‍ പുതുക്കാട് നായരങ്ങാടി കല്ലൂരിലെ … Read More

ബംഗാളി സ്വര്‍ണ്ണപ്പണിക്കാരന്‍ 20 പവന്‍ സ്വര്‍ണവുമായി മുങ്ങി.

കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കൈമാറിയ 160 ഗ്രാം സ്വര്‍ണ്ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി. ബുര്‍ദ്ദ്വാന്‍ പൂര്‍ബ ബന്ധമാന്‍ വില്ലുസ്മാന്‍പൂര്‍ പോലീസ് പരിധിയില്‍ താമസക്കാരനായ ജാക്കില്‍ അലി ഡഫേദാറാണ് പശ്ചിംബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ഗിയാസുദ്ദീന്‍ ഷേക്കിന്റെ(22)സ്വര്‍ണവുമായി മുങ്ങിയത്. … Read More

വ്യാപാരോല്‍സവം @ 2025-പയ്യന്നൂരിനെ നമ്പര്‍ വണ്‍ ആക്കാന്‍ വിവിധ പദ്ധതികളുമായി ചേമ്പര്‍ഓഫ് കോമേഴ്‌സ്

പയ്യന്നൂര്‍: പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വ്യാപാരോത്സവം സംഘടിപ്പിക്കും. സമീപ പ്രദേശത്തെ ജനങ്ങളെ നഗരത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടാണ് വ്യാപാരോസവം ഡിസ്‌ക്കൗണ്ട് മേള എന്നിവ നടത്തുന്നതെന്ന് ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.യു.വിജയകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഫറഞ്ഞു. … Read More

സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് രാമായണ മാസാചരണം തുടങ്ങി

തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രാമായണ മാസം ആചരിച്ചു. ക്വിസ്സ് മാസ്റ്റര്‍ ടി ഗംഗാധരന്റെ നേതൃത്വത്തില്‍ രാമായണ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിദിന ഓണ്‍ലൈന്‍ ക്വിസ്സ് നടക്കും. വനിതാ വേദി വൈസ് പ്രസിഡന്റ് സി.എം.മായദേവിയുടെ പ്രാര്‍ത്ഥനയോടെആരംഭിച്ച … Read More