നെപ്പോളിയനും രണ്ടായിരവും വില്ലേജ് ഓഫീസറും സ്വീപ്പറും അകത്തായി-

കാസര്‍കോട്: കൈവശാവകാശ സര്‍ട്ടിഫികറ്റ് ലഭിക്കാന്‍ 2,000 രൂപയും ഒരു കുപ്പി നെപ്പോളിയന്‍ മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ്ഓഫീസറും സ്വീപ്പറും വിജിലന്‍സിന്റെ പിടിയിലായി. നെട്ടണിഗെ വിലേജ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി എസ്.എല്‍.സോണി, സ്വീപ്പര്‍ ആദൂരിലെ ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോട് വിജിലന്‍സ് ഡി വൈ … Read More

പെട്രോള്‍പമ്പിന് നേരെ ആക്രമം–പെട്രേള്‍ കടം കൊടുത്തില്ലെന്ന്‌

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പെട്രോള്‍ പമ്പിന് നേരേ ആക്രമണം. മധൂര്‍ റോഡിലെ എ.കെ. സണ്‍സ് പമ്പിലാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെട്രോള്‍ കടം കൊടുക്കാത്തതിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രി ഉളിയത്തടുക്ക സ്വദേശിയായ … Read More

ദേശീയപതാക തലകീഴായി-പോലീസുകാര്‍ക്കെതിരെ നടപടി വന്നേക്കും-

കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്, ഇവര്‍ക്കെതിരെ നടപടിവന്നേക്കുമെന്ന് സൂചന. ജില്ലാ പോലീസ് മേധാവി ഐ.ജിക്കും എ.ഡി.എം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ഇതുസംബന്ധിച്ച വിശദമായ … Read More

കാസര്‍കോട് സമ്മേളനം അവസാനിപ്പിച്ചത് കോടതി ഉത്തരവനുസരിച്ച്, തൃശൂരില്‍ ബാധകമല്ലെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം അവസാനിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തൃശൂരില്‍ ബാധകമല്ലെന്നും കോടിയേരി പറഞ്ഞു. വിലക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച … Read More

ഉദിനൂര്‍ കൊളവയല്‍ പാടശേഖരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ഉദിനൂര്‍ ദൃശ്യ കലാവേദി.

  വി.ടി.അശ്വിന്‍(പ്രസിഡന്റ്)രാഹുല്‍ ഉദിനൂര്‍(സെക്രട്ടറി,എ.അനേഷ് (ട്രഷറര്‍) ഉദിനൂര്‍: ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രികരും വിദ്യാര്‍ത്ഥികളും കടന്നുപോകുന്ന ഉദിനൂര്‍ കൊളവയല്‍ പാടശേഖരത്തില്‍ റോഡിന്റെ ഇരുഭാഗത്തുമായി രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദിനൂര്‍ ദൃശ്യ കലാവേദി വാര്‍ഷിക ജനറല്‍ ബോഡി യോഗം … Read More

തുച്ഛമായ ഓണറേറിയത്തില്‍ നിന്നും കൈക്കൂലിവേണം–കൃഷി ഓഫീസര്‍ കൈക്കൂലിരാജാ വിജിലന്‍സ് പിടിയില്‍-

കാസര്‍ഗോഡ്: റിസേഴ്‌സ് പേഴ്‌സന്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ കൃഷി ഓഫീസറെ കാസര്‍ഗോഡ് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചെങ്കള കൃഷി ഓഫീസര്‍ എറണാകുളം കുമ്പളം കന്നിക്കാട്ട് ഹൈസില്‍ തോമസിന്റെ മകന്‍ പി.ടി.അജിയാണ്(45)പിടിയിലായത്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ … Read More

കാസര്‍ഗോഡ് ജില്ലാ ആശുപത്രിക്ക് അമേരിക്കന്‍ മലയാളികള്‍ വെന്റിലേറ്റര്‍ നല്‍കുന്നു.

കാഞ്ഞങ്ങാട്: കേരളത്തിനൊരു സഹായ ഹസ്തം പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെ അരിസോണ മലയാളി അസോസിയേഷനും ഫോമയും (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ അമേരിക്ക) സംയുക്തമായി കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ നല്‍കുന്നു. ജില്ലാ ആശുപത്രിക്ക് സംഭാവന ചെയ്ത വെന്റിലേറ്റര്‍ 18 ന് കാഞ്ഞങ്ങാട് … Read More