തീയ്യ ക്ഷേമസഭയെ ഉപയോഗിച്ച് രഹസ്യ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാര്‍ ഒരു വിഭാഗം ശ്രമിക്കുന്നു: തീയ്യക്ഷേമസഭാ പ്രവര്‍ത്തകര്‍

പിലാത്തറ : സമുദായ ഉന്നമനം മാത്രം ലക്ഷ്യമാക്കി തങ്ങളടക്കമുളള തീയ്യ സമുദായ അംഗങ്ങള്‍ കുഞ്ഞിമംഗലത്ത് രൂപീകരിച്ച തീയ്യ ക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. തീയ്യ ക്ഷേമ സഭ … Read More

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവിനെയും ക്ഷേത്രസ്ഥാനികരേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കംനേരിടും.

പിലാത്തറ: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവിനെയും ക്ഷേത്രസ്ഥാനികരേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീയ്യക്ഷേമസഭയുടെ ആളുകള്‍ ഓഡിയോ-വീഡിയോ ക്ലിപ്പുകളിലൂടെ തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. സമുദായിമാരെയും ആദരണീയരായ മല്ലിയോടച്ചനേയും രണ്ട് അന്തിത്തിരിയന്‍മാരെയും ആചാരസ്ഥാനികരേയും … Read More

നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു

പിലാത്തറ :പഠനകാലവും പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളും പങ്ക് വെച്ച് നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികളാണ് പശുക്കളും കോഴികളും താറാവും മത്സ്യങ്ങളുമെല്ലാമുള്ള സഹപാഠിയുടെ ഫാമില്‍ പ്രകൃതി … Read More

43 വര്‍ഷത്തിന് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

പിലാത്തറ: കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥികള്‍ 43 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ സംഗമത്തില്‍ ഡോ.എ.വി.രാമദാസ് അധ്യക്ഷത വഹിച്ചു. എന്‍.വി.ബാബുരാജ്, കെ.വി. മനോഹരന്‍, പി.വി. പ്രകാശന്‍, വി.ഗീത, ഒ.കെ. നാരായണന്‍ നമ്പൂതിരി, … Read More

കുഞ്ഞിമംഗലത്ത് വീട്ടിനകത്ത് തീപിടുത്തം, ബെഡ്‌റൂം കത്തിനശിച്ചു.

കുഞ്ഞിമംഗലം: ബെഡ്‌റൂം തീപിടുത്തത്തില്‍ കത്തിനശിച്ചു, രണ്ട് ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിന് സമീപത്തെ കുന്നപ്പാട കുഞ്ഞിക്കണ്ണന്‍ കാരണവരുടെ വീട്ടിലെ ബെഡ്‌റൂമിലാണ് ഇന്ന് പുലര്‍ച്ചെ നാലോടെ തീപിടിച്ചത്. പയ്യന്നൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് … Read More

സ്വപ്നഭവനത്തിന്റെ താക്കോല്‍ കൈമാറി കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ്-

പിലാത്തറ: മൂശാരികൊവ്വലിലെ ഒറ്റ മുറി ഷെഡില്‍ താമസിച്ചു വന്നിരുന്ന കെ.പി.ചന്ദ്രനും കുടുംബത്തിനുമായി കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് നിര്‍മ്മിച്ച സ്വപ്നഭവനത്തിന്റെ താക്കോല്‍ദാനം പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ നിര്‍വ്വഹിച്ചു. പ്രോജക്ട് ചെയര്‍ വി.പി. മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.രഞ്ജിത് കുമാര്‍, എം.കെ.മനോജ് കുമാര്‍,സുരേഷ് … Read More

റോട്ടറി സ്വപ്നഭവനം താക്കോല്‍ ദാനം ഏപ്രില്‍ 14 ന്

പിലാത്തറ: റോട്ടറി സ്വപ്നഭവനം താക്കോല്‍ ദാനം ഏപ്രില്‍ 14 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂശാരികൊവ്വലിലെ കെ.പി.ചന്ദ്രന്റെ കുടുംബത്തിനാണ് റോട്ടറി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. കൂലിപ്പണിക്കാരനായ ചന്ദ്രന്‍, ഭാര്യ, വിദ്യാര്‍ത്ഥികളായ 2 മക്കള്‍ എന്നിവരുള്‍പ്പെട്ട കുടുംബം നേരത്തെ ഒറ്റ … Read More

കുഞ്ഞിമംഗലം മല്ലിയോട്ടെ ദേര്‍മ്മാല്‍ സതി(58)നിര്യാതയായി.

  പിലാത്തറ: കണ്ടോത്തെ ഇട്ടമ്മല്‍ പത്മനാഭന്റെ ഭാര്യ കുഞ്ഞിമംഗലം മല്ലിയോട്ടെ ദേര്‍മ്മാല്‍ സതി (58) ഏറണാകുളത്ത് നിര്യാതയായി. മല്ലിയോട്ടെ പരേതനായ കുതിരക്കാല്‍ ഭരതന്റെയും ദേര്‍മ്മാല്‍ യശോദയുടെയും മകളാണ്. മക്കള്‍: അഡ്വ: സരിത (ഹൈക്കോടതി ഏറണാകുളം), സനൂപ് ( എഞ്ചിനിയര്‍, എറണാകുളം), പരേതനായ … Read More

കണ്ടലിലും കരുതലുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പിലാത്തറ: കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് വയലുകളും ചതുപ്പുകളും നികത്തുന്നതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്ന താമരംകുളങ്ങര പൊരൂണി വയലിനടുത്ത കണ്ടല്‍ പ്രദേശം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി.സന്ദര്‍ശിച്ചു. കുഞ്ഞിമംഗലം പഞ്ചായത്തിലെ ഈ തീരദേശ 10 ഏക്കര്‍ ഭൂമിയിലാണ് കണ്ടല്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച് വയലും … Read More

ഹൃദ്യയെ രക്ഷിക്കാന്‍ നാട് ഒരുമിക്കുന്നു-സമ്പാദ്യക്കുടുക്കയിലെ പണം നല്‍കി മീനാക്ഷി ജയറാം.

പിലാത്തറ: മൂശാരികൊവ്വലിലെ ഹൃദ്യചികിത്സാ സഹായ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക നല്‍കി മീനാക്ഷി ജയറാം മാതൃകയായി. എടാട്ട് കണ്ണങ്ങാടിന് സമീപത്തെ ജയറാം-അജിത ദമ്പതികളുടെ മകളാണ് മീനാക്ഷി ജയറാം. എടനാട് യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്. അടുത്ത വര്‍ഷം പുസ്തകങ്ങള്‍ വാങ്ങാന്‍ … Read More