കുഞ്ഞിനെ കൊന്ന ഉമ്മ മുബഷീറ റിമാന്‍ഡില്‍-

തളിപ്പറമ്പ്: സ്വന്തം കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായ ഉമ്മയെ റിമാന്‍ഡ് ചെയ്തു. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ ഹിലാല്‍ മന്‍സിലില്‍ എം.പി.മുബഷീറയെ(31)യാണ് തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. 49 ദിവസം പ്രായമായ അമീഷ് … Read More

നവജാതശിശുവിന്റെ മരണം; കയ്യബദ്ധമല്ല, കൊല തന്നെ-ഉമ്മയെ അറസ്റ്റ് ചെയ്യും.

തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ 49 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കിണറ്റില്‍ എറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞു. ഉമ്മ എം.പി മുബഷീറയെ പോലീസ് കസ്റ്റഡിയില്‍ വീട്ടില്‍ ചോദ്യംചെയ്യുകയാണ്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു ഹിലാല്‍ മന്‍സിലിലെ ജാബിറിന്റെ മകന്‍ അമീഷ് … Read More

വീടിന്റെ വാതില്‍ തകര്‍ക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കേസ്.

തളിപ്പറമ്പ്: മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി വീടിന്റെ വാതില്‍ തകര്‍ക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. പരിയാരം ആന്തൂര്‍ വീട്ടില്‍ എ.വി.കരുണാകരന്റെ പേരിലാണ് കേസ്. ഒക്ടോബര്‍ നാലിന് രാത്രി എട്ടരക്കായിരുന്നു സംഭവം. കുറുമാത്തൂര്‍ പയേരിയിലെ സജസ് … Read More

കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കള്‍

കുറുമാത്തൂര്‍: എസ് എസ് എഫ് മുപ്പത്തിരണ്ടാമത് കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച്ച വൈകുന്നേരം സലീം മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മിദ്‌ലാജ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായി അതിരിയാട് നടന്ന … Read More

വയോധിക കിണറില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമാത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപം പയേരിയിലെ പൂഞ്ഞേന്‍ പാറുവിനെയാണ്(83) വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് പാറുവിനെ വീട്ടില്‍ നിന്ന് കാണാതായത്. തെരച്ചിലിനിടയില്‍ വൈകുന്നേരം … Read More

കുറുമാത്തൂര്‍ പയേരിയിലെ യുവതിയെ കാണാതായി.

തളിപ്പറമ്പ്: യുവതിയെ കാണാതായി. കുറുമാത്തൂര്‍ പയേരിയിലെ കേളോത്ത് വീട്ടില്‍ ജെ.എം.നേത്രയെയാണ്(22) കാണാതായത്. ഇക്കഴിഞ്ഞ 17 ന് ഉച്ചക്ക് 12 നാണ് വീട്ടില്‍ നിന്നും ഇവരെ കാണാതായത്. ഹരിദാസിന്റെ ഭാര്യയാണ്. ഭര്‍തൃ സഹോദരന്‍ എം.സുധീപിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

എസ്.ഡി.പി.ഐ കുറുമാത്തൂര്‍ പഞ്ചായത്ത് വഖഫ് സംരക്ഷണ സമിതി രൂപീകരിച്ചു

കുറുമാത്തൂര്‍: വഖഫ്-മദ്രസകള്‍: മതപരവും സമൂഹപരവും സാമൂഹിക ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ എസ്.ഡി.പി.ഐ കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കുകയും വഖഫ് സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു. എസ്.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി തളിപ്പറമ്പ് മണ്ഡലം കണ്‍വീനര്‍ അഡ്വ.സമീര്‍ മോഡറേറ്ററായി. … Read More

72-ാം വയസില്‍ ആദ്യപുസ്തകവുമായി ബേനിഷ് കുറുമാത്തൂര്‍-വഴിയില്‍ ഒരു പുഴ പുസ്തകപ്രകാശനം 13 ന്

തളിപ്പറമ്പ്: എഴുത്തുകാരന്‍ ബേനിഷ് കുറുമാത്തൂരിന്റെ(കെ.പി.മുസ്തഫ മാസ്റ്റര്‍) വഴിയില്‍ ഒകു പുഴ കഥകളും ഓര്‍മ്മകളും 13 ന് ഉച്ചക്ക് 1.45 ന് പ്രകാശനം ചെയ്യും. മുയ്യം യു.പി.സ്‌ക്കൂല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വചനജ്യോതി സോഷ്യല്‍ സെന്റര്‍ ഡയരക്ടര്‍ ഫാ.മാത്യു നിരപ്പേല്‍ പ്രകാശന കര്‍മ്മം … Read More

കുറുമാത്തൂരില്‍ യു.ഡി.എഫിന് മേല്‍ക്കൈ

കുറുമാത്തൂര്‍: എല്‍.ഡി.എഫ് ശക്തികേന്ദ്രമായി സി.പി.എം ഉയര്‍ത്തിക്കാട്ടുന്ന കുറുമാത്തൂര്‍ പഞ്ചായത്തില്‍ വന്‍ യു.ഡി.എഫ് മുന്നേറ്റം. 10,348 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. എല്‍.ഡി.എഫിന് 9090, ബി.ജെ.പിക്ക് 2214 എന്നിങ്ങനെയാണ് വോട്ടുനില. ഇവിടെ 1258 വോട്ട് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. പന്നിയൂര്‍ വില്ലേജില്‍ യു.ഡി.എഫിന് 4126 … Read More

ദേശരക്ഷായാത്ര-കുറുമാത്തൂര്‍ പഞ്ചായത്ത് സ്വീകരണം 29 ന് 3 മണിക്ക് പൊക്കുണ്ട് ടൗണില്‍

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.അബ്ദുല്‍കരീം ചേലേരി നയിക്കുന്ന ദേശരക്ഷായാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കാന്‍ പൊക്കുണ്ട് ഒരുങ്ങി. ജനുവരി 29 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കുറുമാത്തൂര്‍ ഹൈസ്‌കൂളിന് സമീപം ജാഥാ നായകരെ സ്വീകരിച്ച് ബാന്റ് വാദ്യങ്ങളുടെ … Read More