വിദ്യാര്‍ത്ഥികളെ ബസില്‍കയറ്റാതെ പുറത്തുനിര്‍ത്തിക്കുന്ന പ്രവണതക്കെതിരെ നടപടി വേണം-എ ഐ.എസ്.എഫ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്സ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ പുറത്ത് നിര്‍ത്തിക്കുന്ന പ്രവണതയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. എ.കെ.പൊതുവാള്‍ സ്മാരക മന്ദിരത്തില്‍ വച്ച് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആര്‍. ചന്ദ്രകാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. … Read More

ചെങ്ങുനി രമേശന്‍ ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

തളിപ്പറമ്പ്: ബി.ജെ.പി.തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി ചെങ്ങുനി രമേശനെ നിയമിച്ചു. നിലവിലുള്ള നിയോജകമണ്ഡലം കമ്മറ്റി രണ്ടായി വിഭജിച്ചിട്ടുണ്ട്. തളിപ്പറമ്പ്, നഗരസഭ, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം പഞ്ചായത്തുകള്‍ എന്നിവയാണ് പുതിയ മണ്ഡലം കമ്മറ്റിയുടെ പരിധിയില്‍ വരിക. മികച്ച സംഘാടകനായ ചെങ്ങുനി രമേശന്‍ കാഞ്ഞിരങ്ങാട് സ്വദേശിയാണ്.