ചെങ്ങുനി രമേശന്‍ ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

തളിപ്പറമ്പ്: ബി.ജെ.പി.തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി ചെങ്ങുനി രമേശനെ നിയമിച്ചു.

നിലവിലുള്ള നിയോജകമണ്ഡലം കമ്മറ്റി രണ്ടായി വിഭജിച്ചിട്ടുണ്ട്.

തളിപ്പറമ്പ്, നഗരസഭ, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം പഞ്ചായത്തുകള്‍ എന്നിവയാണ് പുതിയ മണ്ഡലം കമ്മറ്റിയുടെ പരിധിയില്‍ വരിക.

മികച്ച സംഘാടകനായ ചെങ്ങുനി രമേശന്‍ കാഞ്ഞിരങ്ങാട് സ്വദേശിയാണ്.