രണ്ട് നേഴ്‌സിങ്ങ് സൂപ്രണ്ടുമാര്‍കൂടി പരിയാരത്ത്-
പരിയാരം: ഗവ മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് സുപ്രണ്ടുമാരെ നിയമിച്ചു.
കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് നഴ്‌സിംഗ് സുപ്രണ്ടുമാരെ (ഗ്രേഡ് 2) സര്‍ക്കാര്‍ നിയമിച്ചതായി എം വിജിന്‍ എം എല്‍ എ അറിയിച്ചു.
മെഡിക്കല്‍ കോളേജിലെ ജീവനക്കരെ ആഗിരണം ചെയ്യുന്നതിനു വേണ്ടി രണ്ട് ഗ്രേഡ് 2 നഴ്‌സിംഗ് സൂപ്രണ്ടുമാരുടെ തസ്തികള്‍ സൃഷ്ടിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, അവിട്ടം തിരുന്നാള്‍
ആശുപത്രിയിലും ജോലി ചെയ്തുവന്ന വി.എം.എമിലി, പി.കെ ഗീത എന്നിവരെയാണ് പുതുതായി നിയമിച്ചത്.