അഞ്ച് വര്‍ഷമായി മരവിപ്പിച്ചു നിര്‍ത്തിയ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കമെന്ന് എന്‍.ജി.ഒ.എ-മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

പരിയാരം: മരവിപ്പിച്ചു നിര്‍ത്തിയ മുഴവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. 2018 ഏപ്രിലില്‍ അന്നത്തെ ആരോഗ്യമന്ത്രി പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് 2019 മാര്‍ച്ച് മാസം ഓര്‍ഡിനന്‍സിലൂടെ പൂര്‍ണ്ണമായും സര്‍ക്കാര്‍ … Read More

പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും: ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടുമെന്ന് എം.വി. ഗോവിന്ദന്‍.

പറവൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉറപ്പ് നല്‍കി. കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജെ.യു … Read More

പരിയാരത്ത് അടിപ്പാത വേണം-ബി.ജെ.പി നിവേദനം നല്‍കി.

പരിയാരം: പരിയാരം ദേശീയ പാതയില്‍ അടിപാത വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് ബി ജെ പി നിവേദനം നല്‍കി. ദേശീയപാത നവീകരണപ്രവൃത്തിയില്‍ പരിയാരം മെഡിക്കല്‍ കോളജിന് മുന്‍വശത്തെ മേല്‍പാലത്തിന് ശേഷം പിന്നീട് തളിപ്പറമ്പ് ഭാഗത്ത് കുപ്പത്ത് മാത്രമെ(ഏഴര കിലോമീറ്ററുകള്‍ക്കിടയില്‍)അടിപാതയുള്ളു. പരിയാരം ഹൈസ്‌കൂള്‍, പഞ്ചായത്ത് സ്റ്റോപ്പ്, … Read More

കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി.

കണ്ണൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ ജാഥയുടെ നായകനും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ … Read More

കെ.ജെ.യു കാസര്‍ഗോഡ് ജില്ലാ കമ്മറ്റി എംവി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി.

കാസര്‍ഗോഡ്: പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ സാംസ്‌ക്കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന 2021-22 ലെ ബജറ്റ് പ്രഖ്യാപനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു)സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. ഇന്ന് രാവിലെ കാസര്‍ഗോഡ് ഗസ്റ്റ്ഹൗസിലെത്തിയാണ് നിവേദനം നല്‍കിയത്. കേരളത്തിലെ … Read More

മാസശമ്പളം കൃത്യമായി നല്‍കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍-ഡി.എം.ഇക്ക് നിവേദനം നല്‍കി.

പരിയാരം: മാസശമ്പളം കൃത്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.റംല ബീവിയേയും ജോയന്റ് ഡയറക്ടറെയും സന്ദര്‍ശിച്ച് നിവേദനങ്ങള്‍ നല്‍കി. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ പൊതുവായ വിഷയങ്ങളും ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ട വിഷയങ്ങളെയും … Read More

വ്യാപാരികള്‍ക്ക് സ്വതന്ത്രമായും സമാധാനത്തോടും വ്യാപാരം ചെയ്യാന്‍ സാഹചര്യമൊരുക്കുക: കെ.എസ്.റിയാസ്-

തളിപ്പറമ്പ്: സമൂഹത്തില്‍ വളരെയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തന്റെ ഉപജീവനമാര്‍ഗ്ഗം തേടുന്ന വ്യാപാരികള്‍ക്ക് മന:സമാധാനത്തോടെയും സ്വാതന്ത്രത്തോടെയും വ്യാപാരം ചെയ്യുന്നതിനു സാഹചര്യമൊരുക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്.റിയാസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ മാതമംഗലം പട്ടണത്തില്‍ രണ്ട് വ്യാപാരികള്‍ … Read More